ബ്രിസ്ബേന്‍: മലയാളി സംഘടനയായ കൈരളി ബ്രിസ്ബേന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ജയിംസ് മാത്യു (പ്രസിഡന്റ്), ജിമ്മി അരിക്കാട്ട് (വൈസ് പ്രസിഡന്റ്), ഷിബു സെബാസ്റ്റ്യന്‍ (ജനറല്‍ സെക്രട്ടറി), ജോണ്സന് പുന്നേലിപറന്പില്‍ (ട്രഷറര്‍), ജോര്‍ജ് സെബാസ്റ്റ്യന്‍ (പിആര്‍ഒ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജയ്സണ്‍ ജോര്‍ജ്, ഐവാന്‍ ജോളി, ഷാജി തെക്കാനത്ത്, മഹേഷ് സ്കറിയ എന്നിവരേയും തെരഞ്ഞെടുത്തു.
വളരെയേറെ ജനകീയ പരിപാടികളുമായി പ്രവര്‍ത്തിച്ചു വരുന്ന സംഘടന ഓസ്ട്രേലിയന്‍ മലയാളികളുടെ ഇടയില്‍ ഏറെ പ്രശംസ നേടിയ സംഘടനയാണ്. കേരളീയ സംസ്കാരവും തനിമയും കാത്തു സംരക്ഷിച്ച് കൂടുതല്‍ ജനപ്രിയ പരിപാടികളുമായി കൈരളി ബ്രിസ്ബെന് മുന്നോട്ടുപോകുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: ടോം ജോസഫ്