ലണ്ടന്‍: യുക്മ നഴ്സസ് ഫോറത്തിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സിന്ധു ഉണ്ണി (പ്രസിഡന്റ്), മനോജ് ജോസഫ്, സിനി ആന്റോ (വൈസ് പ്രസിഡന്റുമാര്‍), ലീനുമോള്‍ ചാക്കോ (ജനറല്‍ സെക്രട്ടറി), ബിജു മൈക്കിള്‍, സീന ഷാജു (ജോയിന്റ് സെക്രട്ടറിമാര്‍), റെയ്നോള്‍ഡ് മാനുവല്‍ (ട്രഷറര്‍), മനോജ് കുമാര്‍ പിള്ള (ചെയര്മാന്), അലക്സ് വര്‍ഗീസ് (വൈസ് ചെയര്മാന്) എന്നിവരേയും ഉപദേശക സമിതി അംഗങ്ങളായി മിനിജ ജോസഫ്, കെ.ജെ. രാജേഷ് , ജാസ്മിന് മാത്യു എന്നിവരേയും തെരഞ്ഞെടുത്തു. ബിന്നി മനോജ്, അലക്സ് ലൂക്കോസ് എന്നിവര്‍ എക്സ്ഒഫീഷ്യോ അംഗങ്ങളാണ്.
ബൈജു ശ്രീനിവാസ് (സൗത്ത് ഈസ്റ്റ്), ബെറ്റി തോമസ് (സൗത്ത് വെസ്റ്റ്), ഷൈനി ബിജോയ് (മിഡ്ലാന്‍ഡ്സ്), ദീപാ എബി (നോര്‍ത്ത് വെസ്റ്റ്), റോബിന് ചെറുവള്ളിപ്പറമ്പില്‍ (ഈസ്റ്റ് ആംഗ്ലിയ), ജിനറ്റ് അവറാച്ചന്, (യോര്‍ക്ക്ഷെയര്‍ ആന്‍ഡ് ഹംബര്‍), ബൈജു ഫ്രാന്‍സിസ് (നോര്‍ത്ത് ഈസ്റ്റ്), സുജിത്ത് തോമസ് (വെയ്ല്‍സ്), അനു മാത്യു (സ്കോട്ട്ലന്‍ഡ്) എന്നിവരെ റീജിയണല്‍ കോര്‍ഡിനേറ്റര്‍മാരായും തെരഞ്ഞെടുത്തു.
യു കെ യില്‍ സോളിസിറ്റര്‍മാരായി പ്രവര്‍ത്തിക്കുന്ന ബൈജു വര്‍ക്കി തിട്ടാല (കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലര്‍), ലൂയിസ് കെന്നഡി എന്നിവരായിരിക്കും ലീഗല്‍ സെല്ലിന്റെ ചുമതല വഹിക്കുക.
റിപ്പോര്‍ട്ട്: സജീഷ് ടോം