ഒരു വിഷസര്പ്പമാണത്...
അസൂയയുടെ ഗര്‍ഭപാത്രത്തില്‍
നിന്നുമാണത് ജന്മമെടുത്തത്..
മോഹങ്ങളുടെ.. ആസക്തിയുടെ..
മേച്ചില്പുറങ്ങളിലൂടെ..
ആരും കാണാതിഴഞ്ഞു നടന്നു..
വിദ്വേഷവും വെറുപ്പുമാണതിനെ
പാലൂട്ടിയത്..
വളര്‍ത്തി വലുതാക്കിയത്
മനോഹരമായ മേച്ചില്‍ പുറങ്ങളെ
തഴുകിയ തെന്നലിന്റെ കുളിര്‍മ
മാത്രം കണ്ട കാണികള .
റിഞ്ഞില്ല വിഷപല്ലുകള്‍
ക്കടിയിലൊരു വിഷസഞ്ചിയുണ്ടെന്ന്...
പ്രതികാരത്തിന്റെ വിഷം
നിറച്ചു വച്ചിട്ടുണ്ടെന്ന്...
നിശബ്ദതയില്‍ ആരുമറിയാതെ...
ആഴ്ന്നിറങ്ങുന്ന
വിഷപല്ലുകളാണ്
ജഡങ്ങളെ സൃഷ്ടിച്ചതെന്ന്...
ആസക്തിയൊടുങ്ങാത്ത...
പാമ്പുകള്‍ ഇഴഞ്ഞു കൊണ്ടേയിരുന്നു....