ഗോള്‍ഡ് കോസ്റ്റ്, ഓസ്ട്രേലിയ: ഗോള്‍ഡ് കോസ്റ്റ് സീറോ മലബാര്‍ കാത്തലിക് മിഷനില്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന മാതാവിന്റെ തിരുനാള്‍ ഒക്ടോബര്‍ 27 ന് (ഞായര്‍) ആഘോഷിക്കുന്നു.
ഒക്ടോബര്‍ 25 ന് (വെള്ളി) വൈകുന്നേരം 5 ന് ഭവനങ്ങള്‍ തോറും നടന്നു വരുന്ന ജപമാലയുടെ സമാപനവും വിശുദ്ധ കുര്‍ബാനയും വചനപ്രഘോഷണവും നെരാഗ് പള്ളിയില്‍ ഉണ്ടായിരിക്കും. പ്രശസ്ത മ്യൂസിക് ഡയറക്ടറും വചന പ്രഘാഷകനുമായ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ വചന സന്ദേശം പങ്കുവയ്ക്കും.
26 ന് വൈകുന്നേരം 3.30ന് ബ്രിസ്ബെന് സൗത്ത് പള്ളി വികാരി ഫാ. അബ്രഹാം കഴുന്നടിയില്‍ തിരുനാളിന് തുടക്കം കുറിച്ച് കൊടിയേറ്റ് കര്‍മം നിര്‍വഹിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. പ്രധാന തിരുനാള്‍ ദിനമായ 27 ന് നെരാഗ് സെന്റ് ബ്രിജിഡ് ദേവാലയത്തില്‍ നടക്കുന്ന ആഘോഷമായ പാട്ടുകുര്‍ബാനക്ക് ഫാ. തോമസ് അരീക്കുഴി, ഫാ. വര്‍ഗീസ് വാവോലില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു ലദീഞ്ഞ്, പ്രദക്ഷിണം, സ്നേഹ വിരുന്ന് എന്നിവ നടക്കും.
തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. വര്‍ഗീസ് വാവോലില്‍, കൈക്കാരന്മാരായ ടോമി തോമസ്, ജോമി മാത്യു, സിബി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
റിപ്പോര്‍ട്ട്: ചെറിയാന് തോമസ്