വാഷിംഗ്ടണ്‍ ഡി.സി.: ജൂലൈ 15 മുതല്‍ 18 വരെ ന്യൂജെയ്ഴസിയിലെ അറ്റ്ലാന്റിക് സിറ്റിയില്‍ ക്ലാറിഡ്ജ്-റാഡിസണ്‍ ഹോട്ടലില്‍ വച്ച് നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി/ യൂത്ത് കോണ്‍ഫറന്‍സിന്റെ ഇടവകതല സന്ദര്‍ശനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി കോണ്‍ഫറന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഫാ.സണ്ണി ജോസഫ് അറിയിച്ചു.
നവംബര്‍ 10ന് ഞായറാഴ്ച കമ്മിറ്റി അംഗങ്ങള്‍ മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക സന്ദര്‍ശിച്ചു. വിശുദ്ധ കുര്ബനയ്ക്കുശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ.ഷിബു ഡാനിയേല്‍, സെക്രട്ടറിയും, സഭാ മാനേജിംഗ് കമ്മിറ്റി അംഗവുമായ ജോര്‍ജ് തുമ്പയില്‍ എന്നിവര്‍ ചേര്‍ന്ന് കമ്മിറ്റി അംഗങ്ങളെ സ്വാഗതം ചെയ്തു.
ജനറല്‍ സെക്രട്ടറി ജോബി ജോണ്‍, ട്രഷറാര്‍ എബി കുര്യാക്കോസ്, സുവനീര്‍ ചീഫ് എഡിറ്റര്‍ സോഫി വില്‍സണ്‍, സണ്ണി വര്‍ഗീസ്, ഷിബു തരകന് എന്നിവര്‍ കോണ്‍ഫറന്‍സിനെകുറിച്ചും, രജിസ്ട്രേഷനെകുറിച്ചും സുവനീറിനെകുറിച്ചും സംസാരിച്ചു.
ഫാ.ഷിബു ഡാനിയേല്‍, സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, ജോയിന്റ് സെക്രട്ടറി തോമസ് കുട്ടി ഡാനിയേല്‍, റോസ് ലിന് ഡാനിയേല്‍, മുന്‍ ഭദ്രാസന കൗണ്‍സില്‍ അംഗം ഷാജി വര്‍ഗീസ്, അജിത് ഈപ്പന്, നിതിന്‍ ഏബ്രഹാം എന്നിവര്‍, കോണ്‍ഫറന്‍സിന്റെ ഗ്രാന്റ് സ്പോണ്‍സര്‍ഷിപ്പ് എടുക്കുകയും, നിരവധി അംഗങ്ങള്‍ കോണ്‍ഫറന്‍സിലേക്ക് രജിസ്റ്റര്‍ ചെയ്യുകയും, സുവനീറിലേക്ക് പരസ്യങ്ങള്‍ നല്‍കുകയും ചെയ്തു.
For Registration: www. fyconf.org.
കൂടുതല്‍ വിവരങ്ങള്‍ക്ക്
കോര്‍ഡിനേറ്റര്‍: ഫാ.സണ്ണി ജോസഫ് - 718-608-5583
ജനറല്‍ സെക്രട്ടറി: ജോബി ജോണ്‍-201-321-0045
ട്രഷറാര്‍: എബി കുര്യാക്കോസ് - ഫോണ്‍-845-380-2696