വിയന്ന: വേള്‍ഡ് മലയാളി ഫെഡറേഷന്റെ രണ്ടാമത് ഗ്ലോബല്‍ കണ്‍വന്‍ഷന്റെ ലോഗോ പ്രകാശനം ചെയ്തു. ജനുവരി ആദ്യം ബംഗളുരുവില്‍ നടക്കുന്ന രണ്ടാമത് ഗ്ലോബല്‍ സമ്മേളനത്തിന്റെ ഭാഗമായി തയാറാക്കിയ ലോഗോ, അംഗങ്ങള്‍ക്കിടയില്‍ നടന്ന മത്സരത്തിലൂടെയാണ് തെരഞ്ഞെടുത്തത്.
സംഘടനയുടെ ഗ്ലോബല്‍ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഗ്ലോബല്‍ ചെയര്മാന് പ്രിന്‍സ് പള്ളിക്കുന്നേല്‍, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ വര്‍ഗീസ് പഞ്ഞിക്കാരന്‍ എന്നിവര്‍ ചേര്‍ന്നു പ്രകാശനകര്‍മം നിര്‍വഹിച്ചു. യോഗത്തില്‍ ഓസ്ട്രിയ പ്രസിഡന്റ് ടോമിച്ചന് പാറുകണ്ണില്‍, കോഓര്‍ഡിനേറ്റര്‍ ജേക്കബ് കീക്കാട്ടില്‍, സെക്രട്ടറി രജി മേലഴകത്ത്, ചാരിറ്റി കോഓര്‍ഡിനേറ്റര്‍ പോള്‍ കിഴക്കേക്കര, എരോപേ സെക്രട്ടറി മാത്യു ചെറിയന്‍കാലയില്‍, പിആര്‍ഒ സിറോഷ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. മാരാരിക്കുളം സെന്റ് അഗസ്റ്റിന് സ്കൂളിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്ന ഗ്ലോബല്‍ പ്രോജക്ടിനെക്കുറിച്ചു യോഗം ചര്‍ച്ച ചെയ്തു.
2020 ജനുവരി 3,4 തീയതികളില്‍ ബംഗളുരുവില്‍ നടക്കുന്ന ഗ്ലോബല്‍ സമ്മേളനത്തിന്റെ രജിസ്ട്രേഷനും ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നതായി ഗ്ലോബല്‍ ചെയര്മാന് അറിയിച്ചു.
വിവരങ്ങള്‍ക്ക്: +917829008410
റിപ്പോര്‍ട്ട്: ജോബി ആന്റണി