24ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തുടക്കമാകും. പ്രൗഢവും വൈവിധ്യവും നിറഞ്ഞ കാഴ്ചകളാല്‍ സമ്പന്നമായ മേളയ്ക്കാവും നാളെ തിരിതെളിയുകയെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മേള മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.സാംസ്കാരിക മന്ത്രി എ കെ ബാലന് അധ്യക്ഷനാകുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് മുഖ്യാതിഥിയാകും.നടിശാരദയാണ് വിശിഷ്ടാതിഥി.തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ പാസ്സ്ഡ് ബൈ സെന്‍സര്‍ പ്രദര്‍ശിപ്പിക്കും.
സിനിമയുടെ വിനോദമൂല്യത്തിന് മാത്രം പ്രാധാന്യം നല്‍കുകയും അതിന്റെ രാഷ്ട്രീയം അവഗണിക്കുകയും ചെയ്യുന്ന ലോകത്തിലെ വന്‍കിട ചലച്ചിത്രമേളകളില്‍ നിന്ന് ഐ.എഫ്.എഫ്.കെയെ വ്യത്യസ്തമാക്കുന്നത് അതിന്റെ രാഷ്ട്രീയ നിലപാടുകളാണെന്ന് മന്ത്രി പറഞ്ഞു. മൂന്നാം ലോകരാജ്യങ്ങളുടെ, പ്രത്യേകിച്ച് ആഫ്രോഏഷ്യന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളെ മാത്രം മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് ഈ നിലപാടിന്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മൂന്നാം ലോക രാജ്യങ്ങളിലെ സിനിമകള്‍ക്ക് പ്രാധാന്യം നല്കുന്ന മേളയില്‍ അധിനിവേശത്തിനെതിരെ സിനിമ സമരായുധമാക്കിയ സോളാനസിന്റെ ഡോക്യുമെന്ററി ഉള്‍പ്പടെ അഞ്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ഈജിപ്ഷ്യന്‍ സംവിധായകന് ഖൈറി ബെഷാറ, ഇറാനിയന്‍ നടി ഫാത്തിമ മൊദമ്മദ് ആര്യ, കസാഖ് സംവിധായകന് അമീര്‍ കരാക്കുലോവ്, സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോന്, മറാത്തി സംവിധായകന് നാഗരാജ് മഞ്ജുളെ എന്നിവരാണ് അന്താരാഷ്ട്ര മല്‍സര വിഭാഗത്തിലെ ജൂറി അംഗങ്ങള്‍.
ഇസ്രായേലി ചലച്ചിത്രനിരൂപകന്‍ നച്ചും മോഷിയ, ഇന്ത്യന്‍ ചലച്ചിത്ര നിരൂപകന് സിലാദിത്യാസെന്‍, ബംഗ്ളാദേശി തിരക്കഥാകൃത്ത് സാദിയ ഖാലിദ് എന്നിവരാണ് ഫിപ്രസ്കി ജൂറി അംഗങ്ങള്‍. ചലച്ചിത്രനിരൂപകരുടെ അന്താരാഷ്ട്ര സംഘടനയായ ഫിപ്രസ്കി നല്കുന്ന രണ്ട് അവാര്‍ഡുകള്‍ ഈ ജൂറി നിര്‍ണയിക്കും.
അടുത്തവര്‍ഷം മേളയുടെ രജത ജൂബിലി ആഘോഷങ്ങള്‍ വിപുലമായ ഒരു സാംസ്കാരിക ഉത്സവമാക്കിമാറ്റാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.ഇത്തവണ മലയാള സിനിമയ്ക്ക് അന്താരാഷ്ട്രതലത്തില്‍ പ്രദര്‍ശന,വിപണന സൗകര്യമൊരുക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള ഫിലിം മാര്‍ക്കറ്റില്‍ ദേശീയ,അന്തര്‍ ദേശീയതലങ്ങളില്‍ സേവനം നടത്തുന്ന ഓണ്‍ലൈന്‍ സ്ട്രീമിംഗ് ചാനലുകളും ഫെസ്റ്റിവല്‍ പ്രോഗ്രാമര്‍മാരും സെയില്‍സ് ഏജന്‍സികളും പങ്കെടുക്കുമെന്നും എ കെ ബാലന് വ്യക്തമാക്കി.
ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ , വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍ ,സെക്രട്ടറി മഹേഷ് പഞ്ചു ,എക്സിക്യുട്ടീവ് ബോര്‍ഡ് അംഗം സിബി മലയില്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഡെലിഗേറ്റ് സെല്‍ ടാഗോര്‍ തിയേറ്ററില്‍ പ്രവര്‍ത്തനമാരംഭിച്ചു
രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെല്‍ ടാഗോര്‍ തിയേറ്ററില്‍ പ്രവര്‍ത്തനം തുടങ്ങി.സാംസ്കാരിക മന്ത്രി എ കെ ബാലന് ഉദ്ഘാടനം ചെയ്തു .ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രമേളയായി മാറാന്‍ ഐ.എഫ്.എഫ്.കെ ക്ക് സാധിച്ചിട്ടുണ്ടെന്നും ആ പാരമ്പര്യം നിലനിര്‍ത്താന്‍ തുടര്‍ന്നും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്
രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം നടന്നു . നടി അഹാനാ കൃഷ്ണകുമാറിന് സാംസ്ക്കാരിക മന്ത്രി എ കെ ബാലന് ആദ്യ പാസ് നല്കി.ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ച ഡെലിഗേറ്റ് സെല്ലിലെ 10 കൗണ്ടറുകളില്‍ നിന്നും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഡെലിഗേറ്റ് പാസുകള്‍ കൈപ്പറ്റാം.
പാസ് വിതരണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ടാഗോറില്‍ ഒരുക്കിയിരിക്കുന്നത്. അന്വേഷണങ്ങള്‍ക്കും സാങ്കേതികസഹായത്തിനും പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്. ഭിന്നശേഷി വിഭാഗത്തിനും മുതിര്‍ന്ന പൗരന്മാര്ക്കും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മുതല്‍ രാത്രി 7 മണി വരെയാകും പാസ് വിതരണം. ഇത്തവണ 10500 പാസ്സുകളാണ് വിതരണം ചെയ്യുക.
നടന് ഇന്ദ്രന്‍സ്,ചലച്ചിത്ര അക്കാദമിചെയര്‍മാന്‍ കമല്‍,വൈസ് ചെയര്‍പേഴ്സണ്‍ ബീനാപോള്‍,എക്സിക്യുട്ടീവ് ബോര്‍ഡ് അംഗം സിബി മലയില്‍,ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം പ്രദീപ് ചൊക്ലി അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവര്‍ പങ്കെടുത്തു.
24ാം രാജ്യാന്തര ചലച്ചിത്രമേള(ഷെഡ്യൂള്‍)
ഡിസംബര്‍ 6 (വെള്ളി)
(കൈരളി)രാവിലെ 10.00 ന് ബേര്‍ണിങ് ഗോസ്റ്റ്
12.15 ന് അറ്റ്ലാന്റിസ് 3.00ന് ദ ലോങ്ങ് വോക്ക്
(ശ്രീ)രാവിലെ 10.15ന് നൊക്ടേണ്,12.00 ന്
യു വില്‍ ഡൈ അറ്റ് 20,3.15 ന് മെയ്ഡ് ഇന്‍ ബംഗ്ലാദേശ്
(നിള)രാവിലെ 10.30 ന് ഡീപ് വെല്‍ 12.30 ദി ഓഗസ്റ്റ് വേര്ജിന് 3.30ന് ടെയ്ക് മി സംവെയര്‍ നൈസ്
(കലാഭവന്‍)രാവിലെ 10.15ന് മല്പാസോ 12.00 ന് ഓഗസ്റ്റ് 3.15 ന് സണ്‍സ് ഓഫ് ഡെന്മാര്ക്ക്
(ടാഗോര്‍ തിയേറ്റര്‍) 10.00 ന് ഒലെഗ്,12.15 ന് ലുനാന എ യാക് ഇന്‍ ദി ക്ലാസ്റൂം ,2.15 ന് ആദം
(നിശാഗന്ധി ഓഡിറ്റോറിയം ) വൈകിട്ട് 6.00 ന് പാസ് ഡ് ബൈ സെന്‍സര്‍