മനുഷ്യ മനസാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു തെലങ്കാനയില്‍ ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം. സംഭവത്തില്‍ പ്രതികരിച്ച് മമ്മൂട്ടി. രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ കണ്ട് എല്ലാവരും ആശങ്കയിലാണ്. മാമാങ്കം പ്രമോഷനായി മുംബൈയില്‍ എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. രാജ്യത്ത് നടക്കുന്ന ബലാത്സംഗത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.
സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ സമൂഹം ബേധവന്മാരായിരിക്കണം. എന്തു കൊണ്ട് എന്തിന് വേണ്ടിയാണ് നമ്മള് ഇതൊക്കെ ചെയ്യുന്നത് എന്ന് ഓരോര്‍ത്തരം സ്വന്തം മനസാക്ഷിയോട് തന്നെ ചോദിക്കണം. ഇത്തരത്തിലുളള സംഭവങ്ങളില്‍ എല്ലാവരേയും പോലെ ഞാനും ആശങ്കയിലാണ്. തെലുങ്കാനയില്‍ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ താരങ്ങള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ബോളിവുഡ്,ടോളിവുഡ്, എന്നിങ്ങനെ രൂക്ഷ പ്രതികരണവുമായിട്ടാണ് രംഗത്തെത്തിത്.
ഡോക്ടറെ പീഡിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരം കത്തിച്ച് കളയുകയായിരുന്നു. സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്ന് വന്‍ പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു.