ഭാവിയില്‍ തന്റെ മക്കളുടെ സമയത്തിനായി മലയാള സിനിമ കാത്തിരിക്കുമെന്ന സുകുമാരന്റെ പ്രവചനം പില്കാലത്ത് അത് പോലെ സംഭവിക്കുകയായിരുന്നു. സഹോദരന്മാര്ക്ക് അപ്പുറത്ത് അടുത്ത സുഹൃത്തുക്കളാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. ഒരാള്‍ നായകനായി അരങ്ങേറിയപ്പോള്‍ വില്ലത്തരമായിരുന്നു മറ്റെയാള്‍ തെരഞ്ഞെടുത്തത്. അഭിനയവും നിര്‍മ്മാണവും ആലാപനവും മാത്രമല്ല സംവിധാനത്തിലും കഴിവുണ്ടെന്ന് പൃഥ്വിരാജ് തെളിയിച്ചിരുന്നു. താന്‍ സംവിധായകനായി മാറിയപ്പോള്‍ ചേട്ടന് അവസരം നല്‍കാനും അനിയന് മറന്നില്ല.
സുഹൃത്തുക്കളായും സഹോദരന്മാരായും ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇര്‍ഷാദ് പെരാരി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഇന്ദ്രനും പൃഥ്വിയും ഒരുങ്ങി കഴിഞ്ഞു എന്ന വാര്‍ത്തയാണ് കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്നത്. പൃഥ്വി തന്നെയായിരുന്നു ഇതേ കുറിച്ച് വ്യക്തമാക്കിയത്. വളരെ വ്യത്യസ്ഥമായ സിനിമയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അയല്‍വാശി എന്ന ചിത്രം സംവിധാനം ചെയ്യുന്ന ഇര്‍ഷാദ് ലൂസിഫറില്‍ പൃഥ്വിയുടെ സഹ സംവിധായ സഹായിയായി പ്രവര്‍ത്തിച്ചയാള്‍ കൂടിയാണ്.
ക്ലാസ് മേറ്റ്സ്, അമര്‍ അക്ബര്‍ അന്തോണി, നമ്മള് തമ്മില്‍, ഡബിള്‍ ബാരല്‍ തുടങ്ങിയ സിനിമകള്‍ക്കായി ഇരുവരും നേരത്തെ ഒരുമിച്ചിരുന്നു. ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ ഇന്ദ്രജിത്തിന് പൃഥ്വിരാജ് അവസരം നല്‍കിയിരുന്നു.