ഓസ്റ്റിൻ :- കോവിഡ് 19-ന്റെ വ്യാപനം ക്രമാതീതമായി കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ടെക്സസ്സിലെ ഓഫീസുകൾ ,റസ്റ്ററന്റ്, വ്യാപാര സ്ഥാപനങ്ങൾ , മ്യൂസിയം, ലൈബ്രറികൾ ജിം തുടങ്ങിയവയിൽ ഇതുവരെ അനുവദിച്ചിരുന്ന പ്രവേശം 50 ശതമാനത്തിൽ നിന്ന് 75 ശതമാനം വര വർദ്ധിപ്പിക്കുന്നതാണെന്ന് ടെക്സസ്സ് ഗവർണർ ഗ്രേഗ് ഏബട്ട് സെപ്റ്റം. 17 വ്യാഴാഴ്ച വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എന്നാൽ മദ്യശാക് അടഞ്ഞുകിടക്കുകയാണ്.
സെപ്റ്റംബർ 21 മുതലാണ് പുതിയ നിർദ്ദേശങ്ങൾ നടപ്പിലാക്കുക. അതോടൊപ്പം നഴ്സിങ് ഹോം , അസിസ്റ്റഡ് ലിവിംഗ് സെന്റേഴ്സ് എന്നിവിടങ്ങളിലേക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രവേശനം അനവദിക്കും. ആശുപത്രികളിൽ അവശ്യമായ ശസ്ത്രക്രിയകൾ നടത്തുന്നതിനും അനുമതി നൽകിയിട്ടുണ്ട്.
ടെക്സസിൽ കോവിഡ് 19 മൂലം ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം 15 ശതമാനത്തിൽ താഴെയാണ്. ടെക്സ്സസിന്റെ റിയൊ ഗ്രാന്റ് വാലി ,ലറീഡൊ , വിക്ടോറിയ തുടങ്ങിയ പ്രദേശങ്ങളിൽ ഇപ്പോഴും രോഗവ്യാപനത്തിനുള്ള സാധ്യതകളുള്ളതിനാൽ അവിടെ അപകട മേഖലയായിട്ടാണ് കാണുന്നത്.
രോഗവ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും രോഗപ്രതിരോധ മാർഗങ്ങൾ , സാമൂഹിക അകലം, മാസ്ക് ധരിക്കൽ തുടങ്ങിയവ തുടരേണ്ടതാണെന്നും ഗവർണർ അഭ്യർത്ഥിച്ചു.
ടെക്സ്സസിൽ ഇതുവരെ 14400 മരണവും 674000 പോസിറ്റീവ് കേസുകളും സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഗവർണർ അറിയിച്ചു.