മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ ഹിസ് ഗ്രേസ് മോസ്റ്റ് റെവ.ഡോ .ജോസഫ് മാർത്തോമാ മെട്രോപൊളിറ്റൻ കാലം ചെയ്തു.
അദ്ദേഹത്തിന്റെ വിയോഗം മാർത്തോമാ സഭക്കും വിശ്വാസികൾക്കും ഒരു തീരാ നഷ്ടമാണെന്നും, പ്രത്യേകിച്ച് അമേരിക്കൻ ഡിയോസിസിന്റെ ഏറ്റവും വലിയ അഭ്യുദയകാംക്ഷി ആയിരുന്നു തിരുമേനിയെന്നും ഡയോസിഷൻ കൌൺസിൽ അംഗമായ ശ്രീ വർക്കി എബ്രഹാം പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണത്തിലുള്ള സങ്കടം അദ്ദേഹം അറിയിക്കുകയുണ്ടായി.