അന്നവൾ അവനെ ഇറുക്കെ പിടിച്ചു കുറെ നാളായി ഇതു പതിവില്ലാത്തതാണ് കുഞ്ഞിനെ നന്നായി നോക്കണേ അവൾ പിറുപിറുത്തു അവനത് വ്യക്തമായി കേൾക്കുകയും ചെയ്തു അന്നൊരു കുട്ടി മരിച്ചിരുന്നു വെള്ളത്തിൽ വീണുപോയി ഒരു മാത്ര അമ്മകണ്ണുകൾ തെറ്റിയിരിക്കാം ആ അമ്മ കരഞ്ഞതേയില്ല കുഞ്ഞു സൈക്കിൾ തുടച്ചു വെച്ച് കുഞ്ഞുടുപ്പു മടക്കിവെച്ചു ഇങ്കുണ്ടാക്കുന്ന പാത്രം കഴുകി ആ അമ്മ വേറെ ലോകത്താണ് കുഞ്ഞുങ്ങൾ മരിക്കുന്ന അമ്മമാരെല്ലാം ഒന്നാണ് അവർ മരിച്ചു പോവുകയോ അവരെ മറന്നു പോവുകയോ ചെയ്യുന്നു കുഞ്ഞുറങ്ങി അവൾ പിറുപിറുത്തു നന്നായി പുതപ്പിച്ചു ഉമ്മ വെച്ചു അയാൾ അവളെ നോക്കി അവളും ഉറങ്ങിതുടങ്ങി കുഞ്ഞുങ്ങൾ മരിക്കുന്ന അമ്മമാരെല്ലാം ഒരേ പോലാണ് അവർ മരിച്ചു പോവുകയോ അവരെ മറന്നു പോവുകയോ ചെയ്യുന്നു പിന്നീട് ഒരിക്കലുമുറങ്ങാത്ത പാവകുട്ടിയെ കെട്ടിപിടിച്ചു അയാളും മറവിയുടെ ലോകങ്ങളിൽ നിദ്രയെ കാത്തു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല