രാഗമാലയായ് തളിർത്തിടും
അനുരാഗം അനുഭൂതിയായ്
ഉണർന്നപ്പോൾ
നിൻ കണ്ണുകളിൽ
ഇമവെട്ടാതെ നോക്കി ഞാൻ
കവിതകൾ മെനഞ്ഞില്ലേ
ഏറെ നേരം.
എൻ്റെ ഹൃദയമാം
തംബുരുവിൽ നിൻ്റെ അനുരാഗഗീതം
വന്ന് തട്ടിത്തെറിക്കുമ്പോൾ
മധുരമായി മൗനമായി
ഞാനേറെ നേരം ഒറ്റയ്ക്കിരിക്കാൻ
കൊതിച്ചു പോയി.
പൂർണ്ണേന്ദുവിൻ്റെ
നിലാവ് നിൻ മിഴികളിൽ
വിരിയുമ്പോൾ ഞാൻ
എന്നും നിൻ്റെ ജീവനും
നീ എന്നും എൻ്റെ ജീവനും
ആയിത്തീരട്ടെ....