ലോകസുന്ദരി ഐശ്വര്യ റായ്യുടെ അപരകളുടെ നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. അതിലൊന്നായിരുന്നു നടി മാനസി നായിക്കിന്റ് ചിത്രങ്ങള്‍ . കാഴ്ചയില്‍ ഐശ്വര്യ റായിയെ പോലെ തന്നെ തോന്നിപ്പിക്കുന്ന ഈ നടിയുടെ വിവാഹ വിശേഷങ്ങള്‍ ആണ് സമൂഹമാധ്യമങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്.
സിനിമകളേക്കാള്‍ കൂടുതല്‍ ടിക്ടോക് വീഡിയോകളിലൂടെ ആയിരുന്നു മാനസി പ്രശസ്തി നേടിയത്. കഴിഞ്ഞ നവംബറിലായിരുന്നു പര്‍ദീപ് ഖരേരയുമായുള്ള മാനസിയുടെ വിവാഹനിശ്ചയം.
ഐശ്വര്യറായിയുടെ ചിത്രങ്ങളിലെ സംഭാഷണങ്ങള്‍ക്കും ഗാനങ്ങള്‍ക്കും ഒപ്പം അഭിനയിക്കുന്ന വീഡിയോകള്‍ പങ്കുവെച്ചാണ് 33 കാരിയായ മാനസി ടിക്ടോക്കില്‍ താരമാകുന്നത്. ഈ ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും ആണ് മാനസിക്ക് ഐശ്വര്യറായിയുടെ മുഖച്ഛായ ഉണ്ട് എന്ന് ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത്.