Image

ഫൊക്കാന ന്യൂജേഴ്‌സി കൺവൻഷന്റെ രജിസ്‌ട്രേഷൻ തുക പൂർണ്ണമായും മടക്കി നൽകി

എബ്രഹാം ഈപ്പൻ Published on 13 March, 2021
ഫൊക്കാന ന്യൂജേഴ്‌സി കൺവൻഷന്റെ രജിസ്‌ട്രേഷൻ തുക പൂർണ്ണമായും മടക്കി നൽകി

ന്യൂജേഴ്‌സി: കോവിഡ് ബാധയെ തുടർന്നു മാറ്റി വയ്ക്കേണ്ടി വന്ന ന്യൂജേഴ്സി കൺവൻഷന്റെ  മുഴുവൻ രജിസ്‌ട്രേഷൻ തുകയും ഫൊക്കാന എല്ലാവർക്കും തിരിച്ചു നൽകി. ന്യൂജേഴ്‌സിയിലെ ബാലിസ് റിസോർട്ടിൽ നിന്നും ഈ ആഴ്ച്ച മടക്കി ലഭിച്ച മുഴുവൻ തുകയും രജിസ്റ്റർ ചെയ്ത എല്ലാവർക്കുമായി മുൻ പ്രസിഡന്റ് മാധവൻ നായർ നൽകി.

ഇതിനു മുൻപ് ചില ഭാരവാഹികൾ ചുരുക്കം ചിലർക്കായി ഫണ്ടിൽനിന്നും പണമെടുത്ത് രജിസ്ട്രേഷൻ തുക മടക്കി നല്കിയതിനെത്തുടർന്നുണ്ടായ അനിശ്ചിതത്വത്തിന് ഇതോടെ പൂർണ്ണ വിരാമമായി.

കഴിഞ്ഞ നവംബറിൽ നടന്ന ഫൊക്കാന നാഷണൽ കമ്മറ്റിയുടെ ലയനത്തിന്റ അന്തഃസത്തക്കനുസ്സരിച്ചു എല്ലാവരും ഐക്യത്തോടെ പ്രവർത്തിക്കണമെന്ന് മുൻ പ്രസിഡന്റ് മാധവൻ നായർ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷങ്ങളിൽ ഫൊക്കാനയ്ക്കു പിന്തുണ നൽകിയ എല്ലാവർക്കും  മാധവൻ നായർ, പ്രസിഡന്റ് ജോർജ്ജി വർഗീസ്, ട്രസ്റ്റീ ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, റീ ഫണ്ട് ശ്രമങ്ങൾക്ക് നേതൃത്വം നൽകിയ ഡോ. മാമ്മൻ സി.ജേക്കബ്, പോൾ കറുകപ്പള്ളി എന്നിവർ നന്ദി രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക