Image

പിണറായിയില്‍ ജനിച്ച പ്രസ്ഥാനം പിണറായിയോടെ അവസാനിക്കും’ (സി.ആര്‍ പരമേശ്വരന്‍)

Published on 31 March, 2021
പിണറായിയില്‍ ജനിച്ച പ്രസ്ഥാനം പിണറായിയോടെ അവസാനിക്കും’ (സി.ആര്‍ പരമേശ്വരന്‍)
ഇ.എം.എസ്., വി.എസ്., പിണറായി എന്നീ 3 സ്റ്റാലിന്‍മാര്‍ തങ്ങളുടെ കാലത്ത് നടത്തിയ വെട്ടിനിരത്തലുകളില്‍ നാം ചെറുപ്പകാലത്തു പരിചയപ്പെട്ടിട്ടുള്ള സി.പി.എമ്മിലെ പ്രതിഭകള്‍ ഒക്കെ നശിച്ചു പോയി.അതിനാല്‍ പിണറായിയില്‍ ജനിച്ച പ്രസ്ഥാനം അവസാനത്തെ പ്രതിഭയായ പിണറായിയോടെ അവസാനിക്കും.

അതിനര്‍ത്ഥം പിണറായിക്ക് ഇന്ന് സഹായികള്‍ ഇല്ലെന്നല്ല. സമസ്ത പോഷക സംഘടനകളുടെയും ബ്രാഞ്ചു തലങ്ങള്‍ വരെയുള്ള ഘടകങ്ങളുടെ തലപ്പത്തൊക്കെ അതേ മനോഘടനയുള്ള കുഞ്ഞു പിണറായിമാര്‍ വളരെ ജൈവികമായി ഉണ്ടായി വന്നിട്ടുണ്ട്. മരപ്പൊട്ടന്‍മാരാണെന്നൊക്കെ തോന്നിപ്പിക്കും. പക്ഷെ ശരിക്കും അണലികളാണ്. ഇത്തരം അണികളുടെ സഹായം തന്നെ ധാരാളമല്ലേ ?

പോരാത്തതിന്, എസ്.എഫ്.ഐ എന്ന അന്തംകമ്മി ജനിതകകേന്ദ്രത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളാണ് നല്ല പങ്ക് മാധ്യമപ്രവര്‍ത്തകരും.അവര്‍ മലയാളിയുടെ മനോഘടന തന്നെ മാറ്റിമറിക്കുന്നത് നമ്മുടെ കണ്മുന്നില്‍ തന്നെ കാണുന്നില്ലേ?

ഏകാധിപതികള്‍ എന്ന് കുപ്രസിദ്ധരായ സ്റ്റാലിനോ പഴയ കിഴക്കന്‍ യൂറോപ്പിലെ കമ്മ്യൂണിസ്റ്റുകള്‍ക്കോ മാവോക്കോ ബാല്‍ താക്കറേക്കോ മോദിക്കോ ജയലളിതക്കോ ലഭിക്കാത്ത മറ്റൊരു അസുലഭ ഭാഗ്യവും കേരള സ്റ്റാലിനു ലഭിച്ചിട്ടുണ്ട്. തന്റെ കാലത്തെ സാംസ്‌കാരികനായകരില്‍ 90% ആളുകളെയും നിസ്സാരവിലക്ക് തന്റെ വൈതാളികര്‍ ആക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നതാണ് ആ ഭാഗ്യം -നോബല്‍ യശ :പ്രാര്‍ത്ഥികള്‍, ജ്ഞാനപീക്കാര്‍, എഴുത്തച്ഛന്‍മാര്‍, ഫാല്‍ക്കെമാര്‍. ആരെ വേണം? ഇന്നു രാവിലെ ഫാല്‍ക്കെ ഗോപാലകൃഷ്ണന്‍ ആസനം താങ്ങുന്നത് കണ്ടില്ലേ?അടുത്ത ഭരണത്തില്‍ ആരു വരും എന്ന് ഇപ്പോള്‍ മുഴുവനായും പ്രവചിക്കാന്‍ ആകാത്തതിനാല്‍ അയാള്‍ പക്ഷെ ഒരു സുരക്ഷാവ്യവസ്ഥ തന്റെ വാക്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയും മഹാനാണ് എന്ന് പറഞ്ഞിട്ടുണ്ട്.രണ്ടാഴ്ച മുന്‍പ് സക്കറിയ, മൂന്നാഴ്ച മുന്‍പ് പള്ളിക്കുന്ന് പപ്പനാവന്‍. ആരില്ല എന്ന് ചോദിച്ചാല്‍ മതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക