-->

America

ഒരു കഥ പുനര്‍ജ്ജനിക്കുന്നു (കവിത: ആറ്റുമാലി)

Published

on

അന്നത്തെ കഥയിലെ പ്രധാനി
പ്രതാപശാലിയായ ഒരു മഹാരാജാവ്.
ഒരു കൈക്കുഞ്ഞ്.
കുഞ്ഞ് തന്റേതെന്ന് അവകാശപ്പെട്ടു
രണ്ട് അമ്മമാര്‍.
രാജകിരീടം തിളങ്ങി.
തിരുമുഖത്ത് ഗംഭീര്യം വിളങ്ങി.
ഉറയില്‍ നിന്ന് വാളൂരി
മഹാരാജാവ് കല്പനയായി:
കുഞ്ഞിനെ വെട്ടിമുറിക്കാം;
ഓരോ പകുതി ഓരോ അമ്മയ്ക്കും!
പാതിയെങ്കില്‍ പാതി എന്ന് ഒരമ്മ.
കുഞ്ഞിനെ എനിക്കു വേണ്ട:
കഷണിക്കേണ്ട; ജീവനോടിരിക്കട്ടെ!
എന്ന് മറ്റേ അമ്മ.
അന്യായം തീര്‍പ്പായി!
പഴയ കഥ ഇന്നു പുനര്‍ജ്ജനിക്കുന്നു.
അമ്മയും കുഞ്ഞുമില്ല.
രംഗത്ത് ഒരു കുഞ്ഞു രാജ്യം:
ഒട്ടേറെ രാജാക്കന്മാരും.
ചെങ്കോലും കിരീടവും
ഇല്ലാത്ത രാജാക്കന്മാര്‍.
അവര്‍ക്ക് കൈകളില്‍
വര്‍ണ്ണപ്പകിട്ടുള്ള കൊടികള്‍.
മാറില്‍ കൈബോംബുകള്‍
കോര്‍ത്ത മൊഞ്ചുള്ള മാലകള്‍!
രാജ്യം തനിക്ക് മാത്രം സ്വന്തം-
ഓരോ രാജാവും അവകാശപ്പെട്ടു.
തുടര്‍ന്ന് ഏറ്റുമുട്ടലുകള്‍ ഏറെ.
ഒന്നും പരിഹാരമായില്ല.
എങ്കില്‍ ആളോഹരി!
സമവായം!
ചലമറ്റ കുഞ്ഞുരാജ്യത്തെ
കൊടികള്‍ പുതുപ്പിച്ച് കിടത്തി.
തുണ്ടു തുണ്ടാക്കയേ വേണ്ടൂ!
അന്യായം തീര്‍പ്പായി.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നാല് സെൻസംവാദങ്ങൾ (കവിത: വേണുനമ്പ്യാർ)

അന്നൊരു നാളിൽ ( കവിത : അല്ലു സി.എച്ച് )

ആത്മാനുരാഗം (കവിത: രേഖാ ഷാജി)

കല്ല് (കവിത: സന്ധ്യ എം)

അശ്രാന്തം (കവിത: മഞ്ജുള ശിവദാസ്‌)

THE EMPTY TOMB ECHOES ETERNITY (Philp Eapen)

പാമ്പും കോണിയും - നിർമ്മല - നോവൽ - 41

രാഷ്ട്രീയക്കാർ (ബാബു പാറയ്ക്കൽ)

സ്ത്രീയാണ് കൂടുതല്‍ വലിയ മനുഷ്യന്‍ (ബുക്ക് റിവ്യൂ: കബനി ആര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - ഭാഗം - 5

മനുഷ്യ ജിഹാദ്..! (സോയ ഫിലാഡല്‍ഫിയ)

ഇര (കവിത: അരുൺ.വി.സജീവ്)

പൂരപ്പറമ്പിലെ ഗന്ധങ്ങള്‍ (ശങ്കര്‍ ഒറ്റപ്പാലം)

എങ്കിലും എന്റെ ശോശാമ്മേ.. (നർമ്മകഥ: നൈന മണ്ണഞ്ചേരി)

സെൻപങ്കുവെപ്പ് (കവിത: വേണുനമ്പ്യാർ)

വെയിലിനു വിലപേശുന്നവര്‍ (ബിന്ദു)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -8: കാരൂര്‍ സോമന്‍)

പ്രണയിക്കരുത് (കവിത:സുജാത.കെ. പിള്ള)

വാഹിനിയാവുന്നില്ല ഞാൻ ( കവിത : ഷീബ കദീജ തെരേസ )

തീർപ്പ് (കവിത: സന്ധ്യ എം)

ഒറ്റിക്കൊടുത്തവന്റെ അമ്മ (കവിത: മാര്‍ഗരറ്റ് ജോസഫ്)

പാമ്പും കോണിയും - നിർമ്മല - നോവൽ - 40

മലബാര്‍ സെന്‍ മാന്വല്‍ (കവിത: വേണുനമ്പ്യാര്‍)

വിഷുപ്പുലരി(കവിത: ദീപ ബിബീഷ് നായര്‍ (അമ്മു))

കോർപ്പറേറ്റ് ഗോഡസ്സ് : പുഷ്പമ്മ ചാണ്ടി (നോവൽ - ഭാഗം-4)

ഇസ്രായേലിൻ്റെ ശീലോ ; എൻ്റെ യേശു : സൂസൻ പാലാത്ര

ഈ നീലനിശീഥിനി (മായ കൃഷ്ണന്‍)

പ്രണയം (ജംഷീര്‍)

സഖാവ് കാസ്‌ട്രോ ദിവാകരന്‍ (കഥ: സാം നിലമ്പള്ളില്‍)

THIS IS GETHSEMANE (POEM:Samgeev)

View More