-->

FILM NEWS

സ്റ്റാര്‍ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി; ചിത്രം ഏപ്രില്‍ 9ന്

Published

on



അബാം മൂവിസിന്റെ ബാനറില്‍ അബ്രഹാം മാത്യു നിര്‍മിച്ച് ജോജു ജോര്‍ജ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ക്കൊപ്പം ഷീലു എബ്രഹാം മുഖ്യ വേഷത്തില്‍ എത്തുന്ന 'സ്റ്റാര്‍'ന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവര്‍ ചേര്‍ന്ന് താരങ്ങളുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. പൈപ്പിന്‍ ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്റ്റാര്‍'.ചിത്രം ഏപ്രില്‍ 9ന് തീയേറ്റര്‍ റിലീസാണ്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എന്നിവ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സ്റ്റാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാകുന്നത്.

മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ രചന നവാഗതനായ സുവിന്‍ എസ്  സോമശേഖരന്റേതാണ്. സാനിയ ബാബു, ബേബി ശ്രീലക്ഷ്മി, ഗായത്രി അശോക്, തന്‍മയ് മിഥുന്‍, ജാഫര്‍ ഇടുക്കി, സബിത, ഷൈനി സാറ, രാജേഷ്ജി, സുബലക്ഷ്മി അമ്മ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

തരുണ്‍ ഭാസ്‌കരനാണ് ഛായാഗ്രഹകന്‍. ലാല്‍ കൃഷ്ണനാണ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്. എം ജയചന്ദ്രനും രഞ്ജിന്‍ രാജും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. ഹരിനാരായണന്റേതാണ് വരികള്‍. ബാദുഷ പ്രൊജക്ട് ഡിസൈനര്‍ ആയ ചിത്രത്തില്‍ റിച്ചാര്‍ഡാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍.വില്യം ഫ്രാന്‍സിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കമര്‍ എടക്കര കലാസംവിധാനവും അരുണ്‍ മനോഹര്‍ വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ റോഷന്‍ എന്‍.ജി മേക്കപ്പും അജിത്ത് എം ജോര്‍ജ്ജ് സൗണ്ട് ഡിസൈനും നിര്‍വ്വഹിക്കുന്നു. അമീര്‍ കൊച്ചിന്‍ ഫിനാന്‍സ് കണ്ട്രോളറും സുഹൈല്‍ എം വിനയന്‍ ചീഫ് അസോസിയേറ്റ്സുമാണ്.പി.ആര്‍.ഒ- പി.ശിവപ്രസാദ്, സ്റ്റില്‍സ്- അനീഷ് അര്‍ജ്ജുന്‍, ഡിസൈന്‍സ്- 7കോം എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
            

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സംയുക്ത വര്‍മ വീണ്ടും അഭിനയ രംഗത്തേയ്ക്ക്

ജയറാം നായകനാകുന്ന ചിത്രത്തില്‍ മീര ജാസ്മിന്‍ നായിക

ആര്‍ആര്‍ആര്‍', രാജമൗലി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ആന്‍ അഗസ്റ്റിന്‍ ഇനി ഓട്ടോറിക്ഷക്കാരന്റെ ഭാര്യ

ഗ്രേസ് എന്നതിന്റെ പര്യായമാണ് ശോഭന: പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ബാഫ്ത പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; ആന്റണി ഹോപ്കിന്‍സ് മികച്ച നടന്‍

ആസിഫ്-രാജീവ് രവി ടീമിന്റെ കുറ്റവും ശിക്ഷയും ജൂലായ് രണ്ടിന് തീയേറ്ററുകളില്‍

'മ്യാവൂ' ഒരുങ്ങുന്നു; ലാല്‍ ജോസ്

'വൂള്‍ഫ്' ട്രെയിലര്‍ പുറത്ത്

അപര്‍ണ ബാലമുരളി നായികയാകുന്ന 'ഉല'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി പൃഥ്വിരാജ്

'ഒരു താത്വിക അവലോകന' ത്തിലൂടെ അരങ്ങേറ്റം കുറിച്ച്‌ സുരാജിന്റെ സഹോദരന്‍ സജി വെഞ്ഞാറമൂട്

'ഫഹദിന് വിലക്കില്ല, തേടിയത് വിശദീകരണം മാത്രം': തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്

മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' ആമസോണ്‍ പ്രൈം വീഡിയോയില്‍

കോപ്പിയടി വിവാദത്തില്‍ 'ഹിസ് സ്റ്റോറി'യുടെ പോസ്റ്റര്‍ പിന്‍വലിച്ച്‌ നിര്‍മാതാക്കള്‍

'മനസ്സ് നന്നാകട്ടെ. മതമേതെങ്കിലുമാകട്ടെ'; 'കുഞ്ഞെല്‍ദോ'യിലെ ഗാനമെത്തി

ചിത്രകാരനും, സിനിമാ ഡോക്യുമെന്‍ററി സംവിധായകനുമായ ജ്യോതി പ്രകാശ് അന്തരിച്ചു

മഹത്തായ ഭാരതീയ അടുക്കള :വെന്തെരിയുന്ന വധുക്കളും ഒന്നും ബാധിക്കാത്ത കുലസ്ത്രീകളും

ഇരുണ്ട മനസ്സുകളുടെ കഥ; അപൂര്‍വ്വമായി മലയാളി കാണുന്ന ഒരു യഥാതഥ ലോകമാണ് ജോജി

സുലൈമാന്‍ ആന്‍ഡ് ഡേവിഡ് ഫോട്ടോയുമായി വിനയ് ഫോര്‍ട്

ഹിന്ദു-മുസ്ലീം പ്രണയ രംഗം ചിത്രീകരിച്ചതിന്റെ പേരില്‍ ക്ഷേത്ര പരിസരത്തെ സിനിമ ചിത്രീകരണം തടസപ്പെടുത്തി

1921 പുഴ മുതല്‍ പുഴ വരെ: സിനിമയ്ക്ക് പണത്തിനായി വീണ്ടും കൈനീട്ടി അലി അക്ബര്‍

അന്ന് മമ്മൂക്കയുടെ അനുജന്‍, ഇപ്പോള്‍ ദുല്‍ഖറിന്റെ ചേട്ടന്‍: മനോജ് കെ. ജയന്‍

ദിശ പൂര്‍ത്തിയായി

'ഞാന്‍ സ്നേഹിക്കുന്ന പുരുഷന് വിവാഹവാര്‍ഷിക ആശംസകള്‍' ;സണ്ണി ലിയോണി

റിലീസിന് മുന്‍പ് തന്‍റെ ചിത്രം അമ്മ കാണാറില്ല, അഭിഷേക് ബച്ചന്‍

കന്നട നടി ഛൈത്രകൂട്ടുര്‍ വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍

ബിജെപി സ്ഥാനാര്‍ത്ഥിയായതോടെ മക്കള്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായി: കൃഷ്‌ണകുമാര്‍

സുശാന്ത് സിംഗിന്റെ മരണം സിനിമയാകുന്നു

പത്മശ്രീ സന്തോഷ് ശിവന്‍ കാനണ്‍ സിനിമ ഇഒഎസ് അംബാസഡര്‍

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു, പിന്നാലെ ടെസ്റ്റ് പൊസിറ്റീവ്: നഗ്മ

View More