Image

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത നസ്രാണി ചരിത്ര പഠന മത്സരങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി 11

Published on 07 April, 2021
 ഗ്രേറ്റ് ബ്രിട്ടന്‍ രൂപത നസ്രാണി ചരിത്ര പഠന മത്സരങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി 11


ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ചരിത്രപഠന മത്സരങ്ങളുടെ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു. 'നസ്രാണി' എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ഈ ചരിത്ര പഠന മത്സരം , ഭാരതത്തിന്റെ അപ്പൊസ്തലനായ വിശുദ്ധ തോമാസ്ലീഹായില്‍ നിന്നും പകര്‍ന്നുകിട്ടിയ ഈ വിശ്വാസ ദീപം വരും തലമുറക്കും ഒട്ടും മങ്ങലേല്‍ക്കാതെ പകര്‍ന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നടത്തപ്പെടുക.

വിശ്വാസസമൂഹം മുഴുവനും പ്രാര്‍ത്ഥനാപൂര്‍വം വലിയാ ആഴ്ചയുടെ തിരക്കുകളില്‍ ആയിരുന്നതിനാലും കൂടുതല്‍ കുടുംബങ്ങള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നതിനുമായി രജിസ്ട്രേഷന്‍ ഏപ്രില്‍ പതിനൊന്നുവരെ നീട്ടിയിരിക്കുകയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒന്നിച്ച് ഈ ചരിത്ര പഠന മത്സരത്തിന്റെ ഭാഗമാകുന്നതിനായി ഇതൊരു ഫാമിലി പഠന മത്സരമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ഘട്ടങ്ങളായിട്ട് ഓണ്‍ലൈന്‍ മത്സരങ്ങള്‍ നടത്തുകയും രണ്ടു മത്സരങ്ങളില്‍ നിന്നുമായി ഓരോ റീജിയണില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന ഒരു കുടുംബം ഫൈനല്‍ മത്സരത്തിലേക്ക് കടക്കുകയും ചെയ്യും. ഭാരതത്തിന്റെ അപ്പോസ്‌തോലനായ വിശുദ്ധ തോമാസ്ലീഹയുടെ ദുക്‌റാന തിരുനാളായ ജൂലൈ മൂന്നിന് ഫൈനല്‍ മത്സരങ്ങള്‍ ലൈവ് പ്ലാറ്റഫോമില്‍ നടത്താനുമാണ് നിശ്ചയിച്ചിരിക്കുന്നത്. പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള പുതുക്കിയ തിയതി ഏപ്രില്‍ 11 ന് ആണ്. ഏപ്രില്‍ 24നു മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രാക്ടീസ് ടെസ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. ആദ്യ മത്സരം മെയ് ഒന്നാം തിയതി ശനിയാഴ്ച ഏഴിനു നടത്തപ്പെടും . മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള പഠന സഹായിയും മത്സരങ്ങളുടെ നിയമാവലിയും പേരുകള്‍ രജിസ്റ്റര്‍ ചെയ്തുകഴിയുമ്പോള്‍ അവരുടെ രജിസ്റ്റേര്‍ഡ് ഇമെയില്‍ ലഭിക്കുന്നതായിരിക്കും. രൂപത ബൈബിള്‍ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത് . മത്സരങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും പേരുകള്‍ രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുമായി ബൈബിള്‍ അപ്പോസ്റ്റോലറ്റിന്റെ വെബ്‌സൈറ്റ് സന്ദര്ശിക്കുക.http://smegbbiblekalotsavam.com/?page_id=719

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക