ഡാളസ്: ഗാര്‍ലന്റ് ഐ.പി.സി ഹെബ്രോണില്‍ ഓഗസ്റ്റ് 26,27 തീയതികളില്‍ മാറനാഥാ
വോയ്സിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷ യോഗവും സംഗീതവിരുന്നും നടക്കും. കേരളത്തില്‍
നിന്നും എത്തുന്ന റവ. ടി.ജെ. ശാമുവേലാണ് കണ്‍വെന്‍ഷനിലെ മുഖ്യപ്രാസംഗികന്‍.
`ഡാളസ് മധുര രാഗം' ഗ്രൂപ്പ് അവതരിപ്പിക്കുന്ന സംഗീത വിരുന്നിന് മ്യൂസിക്
ഡയറക്ടര്‍ വര്‍ഗീസ് കുര്യന് നേതൃത്വം നല്‍കും. റവ സതീഷ് കൂമാര്‍ (ചര്‍ച്ച്
ഓഫ് ഗോഡ്) കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും. കണ്‍വെന്‍ഷനില്‍ ഇതര ശുശ്രൂഷകള്‍
നയിക്കുന്നത് റവ. പി.കെ. തോമസ് (ഐ.പി.സി ഹെബ്രോണ്‍ പാസ്റ്റര്‍), റവ. തോമസ്
കോശി, റവ. വീയപുരം ജോര്‍ജുകുട്ടി തുടങ്ങിയവരാണ്. ഡാളസ് പട്ടണത്തിലെ വിവിധ
സഭകളില്‍ നിന്നുള്ള സഭാ ശുശ്രൂഷകരും വിശ്വാസികളും ഈ സമ്മേളനത്തില്‍
പങ്കെടുക്കുമെന്ന് മാറനാഥാ വോയ്സ് ഡയറക്ടര്‍ തമ്പി തോമസ് അറിയിച്ചു.
കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ക്കായി ലോക്കല്‍ കമ്മിറ്റി കണ്‍വീനര്‍
ജോണ്സണ് തരകന്, ഡാനിയേല്‍ കുന്നില്‍, സജി ചെല്ലേത്ത് തുടങ്ങിയ 11 അംഗ കമ്മിറ്റി
പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡാനിയേല്‍ കുന്നില്‍ (469 274
3456), ജോണ്സണ് തരകന് (214 809 2524) എന്നിവരുമായി ബന്ധപ്പെടുക. രാജു തരകന്
അറിയിച്ചതാണിത്.