Image

കല്ലായി പുഴയുടെ അനുജത്തീ (മനക്കലൻ)

Published on 06 September, 2022
കല്ലായി പുഴയുടെ അനുജത്തീ (മനക്കലൻ)

ഉള്ളത് പറയട്ടെ കല്ലായി പുഴയ്ക്ക് എത്ര വയസ്സായി എന്ന് എനിക്ക് അറിയുകയില്ല
തന്നെ. കൽപാൻത കാലത്തോ, ത്രേതാ യുഗത്തിലോ, അതല്ല അതുക്കും മുമ്പോ
ഒഴുകാൻ തുടങ്ങിയ ഒരു മുതു മുത്തശി യാണോ അവള്? ആവോ അറിയില്ല..

 പര്‍വത നിരയുടെ പനിനീരായി ഉത്ഭവിക്കുന്ന 44 നദികളുണ്ട് നമുക്ക്. ജലസമൃദ്ധിയില്‍, പ്രകൃതി രമണീയതയില്‍, വ്യാവസായിക മുന്നേറ്റത്തില്‍, വൈദ്യുത ഉൽപാദനത്തിൽ
 ഒക്കെ അതി നിർണായക പങ്ക് വഹിക്കുന്ന മുഖ്യ ഘടകം നദികൾ തന്നെ.
മനുഷ്യ രാശിയുടെ കാല്പനിക സങ്കല്പങ്ങൾ
പൂത്തു ഉലയുകയും പാറിപ്പറക്കുകയും പരിലസിക്കുകയും പരാഗണിക്കുകയും
ചെയ്യുന്ന പുഴയോരങ്ങൾ... ആ പുഴയോര
സന്ധ്യകളും, ചീവീടുകൾ കരയുന്ന രാത്രികളും, ഏറെ കാവ്യാത്മകമായി കിളികൾ കളകൂജനങ്ങൾ പാടുന്ന പ്രഭാതങ്ങളും സമ്മാനിക്കുന്ന അനിർവചനീയമായ ആവിഷ്കാര സൗന്ദര്യം മറ്റെവിടെ ആസ്വദിക്കാൻ!?

തപ്പുകൊട്ടാമ്പുറം തകിലു കൊട്ടാമ്പുറം
കൊട്ടാമ്പുറത്തൊരു കുഞ്ഞ്‌
കുഞ്ഞിനെ വേണോ കുഞ്ഞിനെ വേണോ?
കുഞ്ഞിനെ വാങ്ങാനാളുണ്ടോ?
ആളുണ്ടോ ആളുണ്ടോ ആളുണ്ടോ?....

പുഴകൾ മലകൾ പൂമരങ്ങൾ; ഭൂമിക്ക് കിട്ടിയ സ്ത്രീധനങ്ങൾ....

'കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ
മണിമാരൻ വരുമെന്നു ചൊല്ലിയില്ലെ
വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല
ഖൽബിലെ മൈന ഇന്നും ഉറങ്ങീല്ല
മധു മാസ രാവിൻ വെൺ ചന്ദ്രനായ്‌ ഞാൻ
അരികത്ത്‌ നിന്നിട്ടും കണ്ടില്ലെ നീ കണ്ടില്ലെ'


ഓർക്കാൻ ഏറെ പ്രിയങ്കരമായ ഒരു ഈരടി ഇവിടെ പാടി നോക്കൂ : കല്ലായി
പുഴയുടെ അനിയത്തീ നമുക്കൊരേ പ്രായം; നമുക്കൊരേ മോഹം!

ചൊട്ടിയാൽ ചോര തെറിക്കുന്ന ഈ പ്രായവും മുട്ടിയാൽ ഷോക്ക് അടിക്കുന്ന മോഹവും അത്ത്യന്തം ഉദ്ദേഗ ജനകമായ
ഒരു തരം ലഹരി തന്നെ. 
ആയിരം പാദസരങ്ങൾ അണിഞ്ഞ ആലുവാ പുഴ ഈ വാർദ്ധക്യത്തിലും
ഒരു മദാലസയെ പോലെ ആനന്ദ നൃത്തം
ചവിട്ടുന്നു. അവളുടെ ഓളങ്ങൾ തീരത്തെ മണൽതരികളെ ഗാഢമായി ചുംബിക്കുന്ന
പ്രണയ പാരവശ്യം അതി മനോഹരമാണ്.

'പതിനാലാം രാവുദിച്ചത് മാനത്തോ 
കല്ലായിക്കടവത്തോ 
പനിനീരിന്‍ പൂ വിരിഞ്ഞത് 
മുറ്റത്തോ കണ്ണാടി കവിളത്തോ

തത്തമ്മ ചുണ്ടു ചുവന്നത് 
തളിര്‍ വെറ്റില തിന്നിട്ടോ
തത്തമ്മ ചുണ്ടു ചുവന്നത് 
തളിര്‍ വെറ്റില തിന്നിട്ടോ
മാരനോരാള്‍ തേനില്‍ മുക്കി 
മണിമുത്തം തന്നിട്ടോ 
മാരനോരാള്‍ തേനില്‍ മുക്കി 
മണിമുത്തം തന്നിട്ടോ'

അതെ ആ മനോഹാരിതയിൽ മനം മയങ്ങിപ്പോയ ഏത്ര മിഥുനങ്ങളെ അവള്
വിഴുങ്ങിക്കളഞ്ഞിട്ടുണ്ട്. എത്ര വരന്മാർ എത്ര വധുക്കൾ തങ്ങളുടെ ആടയാഭരണങ്ങൾ ധരിച്ച് കൊണ്ട് തന്നെ
നദിയുടെ ആഴങ്ങളിൽ അന്ത്യ വിശ്രമം കൊള്ളുന്നു?....

കടലിന്റെ വിശാലമായ മാറിൽ സ്വയം അലിഞ്ഞുചേരുന്ന നദി ഒരിക്കലും കടലിനോട് അങ്ങയുടെ പ്രണയം അവളോട് മാത്രമാണോ എന്ന് ചോദിക്കാറില്ല. ചോദിച്ചിട്ട് ഒരു ഫലവും ഇല്ല. കാരണം കടൽ പുരുഷനും നദി സ്ത്രീയുമാണ്. അഥവാ പുഴകളുടെ സ്ത്രൈണത കടലിൻ്റെ പൗരുഷത്തിൽ സായൂജ്യം അടയുക എന്നതാണ് സൂധർമം.

 നിളാ നദി എന്ന ഭാരതപ്പുഴ തമിഴ്നാട്ടിൽ ഉത്ഭവിച്ച് പൊന്നാനിയിൽ കടലിൽ ചെന്ന്
 ചേരുന്നു. കേരളത്തിലെ നീളം കൂടിയ രണ്ടാമത്തെ നദിയാണ് നിള. ഒന്നാം സ്ഥാനത്ത് പെരിയാറും. തമിഴിൽ വലിയ നദി എന്ന അർഥത്തിൽ വിളിക്കപ്പെടുന്ന
 പെരിയാർ ആലുവാപുഴ, പൂർണ, ചൂർന്നീ
 എന്നീ പേരുകളിലും അറിയപ്പെടുന്നു. കേരളത്തിൻ്റെ ജലരേഖയാണ് പെരിയാർ.
കബനി, ഭവാനി, പാമ്പാർ നദികൾ (East Flowing Rivers ) എന്നീ കിഴക്കോട്ട് ഒഴുകുന്ന 3 നദികളും, മറ്റു
പടിഞ്ഞാറോട്ട് ഒഴുകുന്ന 41 നദികളുമാണ്
കേരളത്തിൻ്റെ ആവാസ വ്യവസ്ഥയെ സുന്ദരമായി താങ്ങി നിർത്തുന്നത്.

ആവാസ വ്യവസ്ഥയുടെ സുരക്ഷക്കും, മനുഷ്യൻ്റെയും തിര്യക്കുകളുടെയും
പക്ഷികളുടെയും ജീവാമൃത് ആയ ജല സ്രോതസ്സുകൾ വറ്റാതിരിക്കാനും മലയാള സാഹിത്യത്തിൻ്റെ ആവിഷ്കാര ചാരുത ശഭളാഭമായ് ശോഭിക്കാനും നിഷ്‌കപടമായ സ്നേഹ/പ്രേമ ചാപല്യങ്ങൾ ആദരിക്കപ്പെടാനും നദികൾ നീണാൾ നിലനിൽക്കട്ടെ.
പാടീടും സ്തോത്രം ഞാൻ നാഥൻ ചെയ്ത നന്മക്കായി....

Join WhatsApp News
Sudhir Panikkaveetil 2022-09-06 13:47:09
പുഴയോരഴകുള്ള പെണ്ണ്, അവളെ കണ്ടാൽ ഒരു എഴുത്തുകാരൻ എങ്ങനെ ഇളകാതിരിക്കും. "ഏഴുനിറങ്ങളുമില്ലാതെ എഴുതാൻ തൂലികയില്ലാതെ" അവനു എഴുതാൻ കഴിയുന്നു". മനോഹരമായ എത്രയോ കലാസൃഷ്ടികൾ അവർ മനുഷ്യർക്ക് നൽകി. അഭിനന്ദനം ശ്രീ മനക്കലൻ. ഒരു ഫലവുമില്ലാത്ത മതവും നിലനില്പിനുവേണ്ടി അത് സൃഷ്ടിച്ച ദൈവത്തെയും കുറിച്ച് എഴുതി നിങ്ങളുടെ സമയവും വായിക്കുന്ന ഞങ്ങളുടെ സമയവും എന്തിനു കളയുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക