Image

ആസാദ് കാശ്മീര്‍ പരാമര്‍ശം: ഡോ. കെ ടി ജലീലിനെതിരെ കേസ് വേണ്ടെന്ന് ദില്ലി കോടതി

ജോബിന്‍സ് Published on 12 November, 2022
ആസാദ് കാശ്മീര്‍ പരാമര്‍ശം: ഡോ. കെ ടി ജലീലിനെതിരെ കേസ് വേണ്ടെന്ന് ദില്ലി കോടതി

ആസാദ് കാശ്മീര്‍ പരാമര്‍ശം നടത്തിയതിന് മുന്‍ മന്ത്രി കെ ടി ജലീലിനെതിരെ കേസെടുക്കണമെന്ന ഹര്‍ജി ദില്ലി കോടതി തള്ളി. ദില്ലി റോസ് അവന്യൂ കോടതിയാണ് ഹര്‍ജി തള്ളിയത്. കേസെടുക്കാന്‍ നിര്‍ദേശിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി പറഞ്ഞു. ഡോ. കെ ടി ജലീല്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

നിയമസഭാ സമിതിയുടെ ഭാഗമായി കശ്മീരില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് ഡോ കെ ടി ജലീല്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പാക്ക് അധിനിവേശ കശ്മീരിനെ 'ആസാദ് കശ്മീര്‍' എന്നും കശ്മീര്‍ താഴ്വരയെയും ജമ്മുവിനെയും ലഡാക്കിനെയും ചേര്‍ത്ത് 'ഇന്ത്യന്‍ അധീന കശ്മീര്‍' എന്നും വിശേഷിപ്പിച്ചിത്. ഇത് വലിയ വിവാദമാവുകയും ഇതേ തുടര്‍ന്ന് ജലീല്‍ ഫേസ് ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.


ഈ പരാമര്‍ശത്തിന്റെ പേരില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ അനുഭാവിയായ ഒരു അഭിഭാഷകന്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കേസെടുക്കേണ്ട കാര്യമില്ലന്നാണ് ദില്ലി റോസ് അവന്യു കോടതി പറഞ്ഞത്.

KASHMIR ISSUE - NO CASE AGANIST KT JALEEL

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക