Image

കൊച്ചിന്‍ റിഫൈനറി സ്തംഭിപ്പിക്കാനൊരുങ്ങി സിഐടിയു

ജോബിന്‍സ് Published on 12 November, 2022
കൊച്ചിന്‍ റിഫൈനറി സ്തംഭിപ്പിക്കാനൊരുങ്ങി സിഐടിയു

സിഐടിയുവിന്റെ നേതൃത്വത്തില്‍ രണ്ടുദിവസം പണിമുടക്കിയ തൊഴിലാളികളുടെ ശമ്പളം പിടിച്ചുവെച്ച ബിപിസിഎല്‍ മാനേജ്മെന്റിനെതിരെ സമരം പ്രഖ്യാപിച്ച് ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍. രണ്ടു ദിവസത്തെ പണിമുടക്കില്‍ പങ്കെടുത്തതിന് എട്ടു ദിവസത്തെ ശമ്പളമാണ് ബിപിസിഎല്‍ പിടിച്ചുവെച്ചതെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. 

ഈ നടപടി നിയമവിരുദ്ധമാണെന്നും, നടപടി പിന്‍വലിക്കാത്ത മാനേജ്‌മെന്റിന്റെ പിടിവാശിക്കെതിരെ 28 മുതല്‍ കൊച്ചി റിഫൈനറിയില്‍നിന്നുള്ള ഉല്‍പ്പന്നനീക്കം സ്തംഭിപ്പിക്കുമെന്നും സിഐടിയു വ്യക്തമാക്കി. ഇതിന്റെ ആദ്യഭാഗമായി കഴിഞ്ഞ ദിവസം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രന്‍പിള്ളയുടെ നേതൃത്വത്തില്‍ കമ്പനി ഗേറ്റില്‍ ചേര്‍ന്ന സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി.

കഴിഞ്ഞ മാര്‍ച്ച് 28, 29 തീയതികളില്‍ നടന്ന ദേശീയ പണിമുടക്കില്‍ പങ്കെടുത്തതിനാണ് റിഫൈനറി തൊഴിലാളികളുടെ ജൂലൈയിലെ ശമ്പളത്തില്‍നിന്ന് എട്ടുദിവസത്തെ കൂലി മാനേജ്‌മെന്റ് പിടിച്ചെടുത്തത്. ഇതില്‍ പ്രതിഷേധിച്ച് ആഗസ്ത് മുതല്‍ തൊഴിലാളികള്‍ സമരത്തിലാണ്. പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും പലവട്ടം ചര്‍ച്ച നടന്നെങ്കിലും മാനേജ്‌മെന്റ് സമരങ്ങള്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സമരം പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

KOCHI REFINERY PROTEST CITU

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക