Image

നീതിന്യായ വ്യവസ്ഥയില്‍ ഫ്യൂഡല്‍ ഘടനയാണ് നിലനില്‍ക്കുന്നത് : വിമര്‍ശനവുമായി ചീഫ് ജസ്റ്റീസ് 

ജോബിന്‍സ് Published on 13 November, 2022
നീതിന്യായ വ്യവസ്ഥയില്‍ ഫ്യൂഡല്‍ ഘടനയാണ് നിലനില്‍ക്കുന്നത് : വിമര്‍ശനവുമായി ചീഫ് ജസ്റ്റീസ് 

ഇന്ത്യയിലെ നിയമവ്യവസ്ഥക്കിപ്പോഴും ഫ്യൂഡല്‍ ഘടനയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. നീതിന്യായ മേഖലയില്‍ പുരുഷാധിപത്യ സ്വഭാവമാണ് നിലനില്‍ക്കുന്നത്. ഇവിടേയ്ക്ക് കൂടുതല്‍ വനിതകളെത്താന്‍ ജനാധിപത്യപരവും മെറിറ്റ് അടിസ്ഥാനത്തിലുള്ളതുമായ സംവിധാനം ഒരുങ്ങണം. എങ്കില്‍ മാത്രമേ, സ്ത്രീകളും പാര്‍ശ്വവത്കൃതരും ഈ രംഗത്ത് സാന്നിധ്യം ഉറപ്പിക്കുകയുള്ളൂവെന്ന് ചന്ദ്രചൂഡ് വ്യക്തമാക്കി.

മുതിര്‍ന്ന അഭിഭാഷകരുടെ ചേംബറുകള്‍ പലപ്പോഴും പുരുഷന്‍മാരുടെ ക്ലബുകള്‍ പോലെയാണെന്നും അദേഹം പറഞ്ഞു. ഈ ചിന്താഗതി മാറണം. നീതിന്യായ മേഖലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനത്തിന് അവസരമൊരുക്കണമെന്നും ചന്ദ്രചൂഡ്. പറഞ്ഞു.

കോടതി നടപടികള്‍ ലൈവായി കാണിക്കുന്നത് സുതാര്യത ഉറപ്പാക്കും. എല്ലാം ലൈവായി കാണിക്കുമ്പോള്‍ ജനങ്ങളോട് കൂടുതല്‍ ഉത്തരവാദിത്വം കോടതികള്‍ക്കുണ്ടാവും. സുതാര്യത കൈവരുമെന്നും അദേഹം പറഞ്ഞു.

justice dy chandrachood -supreme court-legal system

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക