റ്റാമ്പാ : സേക്രട്ടഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍
കുട്ടികള്‍ക്കായി സമ്മര്‍ ഇന്‍ ബേത്ലഹേം എന്ന പേരില്‍ റവ.ഫാ.എബി
വടക്കേക്കരയുടെ നേതൃത്വത്തില്‍ രണ്ടുവര്‍ഷം മുമ്പ് ആരംഭിച്ച സമ്മര്‍
ക്യാമ്പ് ഈ വര്‍ഷവും വിജയകരമായി നടത്തി. കിന്റര്‍ ഗാര്ഡന് മുതല്‍ 5-ാം
ക്ലാസ്സുവരെയുള്ള കുട്ടികള്‍ക്കായിരുന്നു ക്യാമ്പ് ഏകദേശം 100 പരം
കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. വിവിധതരം ഫണ്ഗെയിമുകള് , ഫീല്‍ഡ്
ട്രിപ്പുകള്‍ , സ്റ്റഡി ക്ലാസ്സുകള്‍ എന്നിവ അടങ്ങിയതായിരുന്നു ക്യാമ്പ്.
വികാരി റവ.ഫാ.പത്രോസ് ചബക്കരയുടേയും, ഡി.ആര് .ഇ ജോയ്സണ്‍
പഴയംപ്പള്ളിയുടേയും നേതൃത്വത്തില്‍ സണ്‍ഡേ സ്ക്കൂള് അദ്ധ്യാപകരും
മുതിര്‍ന്ന കുട്ടികളും ക്യാമ്പില്‍ വോളന്റീയേഴ്സായി പ്രവര്‍ത്തിച്ചു.
6-ാം ക്ലാസ്സു മുതല്‍ 12-ാം ക്ലാസ്സുവരെയുള്ള കുട്ടികള്‍ക്കായി
ആഗസ്റ്റ് 8-ാം തീയതി മുതല്‍ ക്യാമ്പ് ആരംഭിക്കുന്നതായിരിക്കും. സെന്റ്
പീറ്റേഴ്സ് ബര്‍ഗ്ഗ് ഡയോസീസിലെ Our Lady of Lutz ഇടവകയിലെ യൂത്ത് മിനിസ്റ്ററും
അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കുന്ന ടീമംഗങ്ങളുമായിരിക്കും ക്യാമ്പിനു
നേതൃത്വം കൊടുക്കുന്നത്. രാവിലെ 10.30 മുതല്‍ വൈകുന്നരം 6 മണിക്കും
നടക്കുന്ന വിശുദ്ധ കുര്ബ്ബാനവരെയായിരിക്കും എല്ലാ ദിവസവും ക്യാമ്പു
നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.ഫാ.പത്രോസ് ചമ്പക്കര. 813-458-0518,
ജോയ്സണ്‍ പഴയംപ്പള്ളി 813-412-9377