Image

'ദുക്‌റോനോ' ഒരു വാക്കിലെന്തിരിക്കുന്നു? (രാജു മൈലപ്രാ)

Published on 30 November, 2022
'ദുക്‌റോനോ' ഒരു വാക്കിലെന്തിരിക്കുന്നു?  (രാജു മൈലപ്രാ)

തന്നെ ഒരുതരത്തിലും ബാധിക്കാത്ത വിഷയങ്ങളില്‍ അഭിപ്രായം പറയുന്നവന്‍, 'കടന്നല്‍ക്കൂട്ടില്‍ കൈ ഇടുന്ന ഭോഷന് തുല്യം' എന്ന് കണ്‍ഫ്യൂഷ്യസ് എന്ന ചൈനീസ് ചിന്തകന്‍ തന്റെ 'കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ' എന്ന ചരിത്രഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

ഈയിടെ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയില്‍ 'ദുക്‌റോനോ' എന്നൊരു വാക്ക് ചേര്‍ത്തിട്ടുണ്ട്. 

'എന്താണ് ദുക്‌റോനോ? ഇത് ഏതു ഭാഷയാണ്.? മലയാളത്തില്‍ വാര്‍ത്ത കൊടുക്കുമ്പോള്‍ മുഴുവന്‍ മലയാളത്തില്‍ എഴുതിക്കൂടെ?' - ഇതൊരു വായനക്കാരന്റെ സംശയം. 

വാര്‍ത്ത കൊടുത്തവരോ, പത്രാധിപരോ, ഭാഷാപണ്ഡിതന്മാരോ വായനക്കാരന് സംശയനിവൃത്തി വരുത്തുമെന്നു കരുതി രണ്ടുമൂന്നു ദിവസം കാത്തിരുന്നു. 

പത്രാധിപന്മാര്‍ക്ക് പരിധിയുണ്ട്. കൊടുത്ത വാര്‍ത്ത വള്ളി പുള്ളി തെറ്റാതെ പ്രസിദ്ധീകരിച്ചില്ലെങ്കില്‍ വാര്‍ത്ത വളച്ചൊടിച്ചെന്നോ, മാധ്യമസൃഷ്ടിയാണെന്നോ മറ്റോ ആരോപണം വരും. 

വാര്‍ത്ത കൊടുത്തയാള്‍ക്കും ഒരുപക്ഷെ ഈ വാക്കിന്റെ അര്‍ത്ഥം അത്ര പിടികിട്ടി കാണില്ല. കേട്ടു തഴമ്പിച്ച ഒരു വാക്ക്- കുക്കിലിയോന്‍, ഹൂത്തോമ്മോ, കാദിശോ, ഹൂസോയോ, പ്രൊമിയോന്‍, തുബ്‌ദേന്‍ അങ്ങിനെ സാധാരണ വിശ്വാസികള്‍ക്ക് അര്‍ത്ഥമറിയാത്ത എത്രയെത്ര വാക്കുകള്‍ കാലാകാലങ്ങളായി നമ്മുടെ ഇടയില്‍ കിടന്നു കറങ്ങുന്നു. ആ വാക്കുകള്‍ മലയാളത്തിലേക്കൊന്നു തര്‍ജമ ചെയ്യുവാന്‍ ആരും മിനക്കെടാറില്ല. ഇതറിഞ്ഞിട്ട് വലിയ കാര്യമൊന്നുമില്ല എന്നാണ് വിശ്വാസികളുടെ പക്ഷം. 

എങ്കില്‍ പിന്നെ ഒരു എട്ടുകാലി മമ്മൂഞ്ഞിന്റെ വേഷമണിഞ്ഞ് വിഷയം ഞാന്‍തന്നെ ഏറ്റെടുത്താലോ എന്നാലോചിച്ചു. 'ഗൂഗിള്‍' എന്ന സര്‍വ്വ സംശയനിവാരിണിയെതന്നെ ശരണം പ്രാപിച്ചു. 

'ദുക്‌റോേനോ'- അത്ര മോശക്കാരനോന്നുമല്ല- ഗ്രീക്കിലും, സുറിയാനി ഭാഷയിലും വിലസുന്നവന്‍. 'റിമംബറന്‍സ്' ന്നാണ് ഇംഗ്ലീഷ് തര്‍ജമ. 'അനുസ്മരണം' എന്നാണ് ലളിതമായ മലയാള പദം. 

പക്ഷെ വാര്‍ത്ത കൊടുക്കുമ്പോള്‍ അതിനൊരു 'പഞ്ചൊക്കെ' വേണ്ടേ? അതിന് ഇത്തരം വാക്കുകള്‍ ആവശ്യാനുസരണം എടുത്ത് പ്രയോഗിക്കുന്നത് നല്ലതാണ്. 
'നീതിമാന്റെ ഓര്‍മ്മ വാഴ്‌വിനായിത്തീരുന്നു.

# DUKRONO- ARTICLE BY RAJU MYLAPRA

 

Join WhatsApp News
Responsible 2022-12-01 00:19:58
പരമ്പരാഗതമായി സഭ ഉപയോഗിച്ചു പോരുന്ന പരിശുദ്ധമായ വാക്കുകൾ വായനക്കാരുടെ അഭിപ്രായം അനുസരിച്ചു മാറ്റുവാൻ സാധിക്കുകയില്ല. വാർത്തകൾ അയക്കുന്നത് ഉത്തരവാദപെട്ടവരും അതിനു ചുമതലപെട്ടവരുമാണ്. ലേഖനം സദുദ്ദേശത്തോടു കൂടിയുള്ളതല്ല.
Believer 2022-12-01 01:39:28
അങ്ങിനെ അതിനൊരു തീരുമാനമായി. അനുസ്മരണം എന്ന നല്ല ഭംഗിയുള്ള വാക്കിനു പകരമാണല്ലോ ഈ കടിച്ചാൽ പൊട്ടാത്ത ദുക്കരനോ എടുത്തു കാച്ചിയത്. മോശമായിപ്പോയി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക