Image

ഊന്നുവടി (ദീപ ബിബീഷ് നായർ)

Published on 04 May, 2023
ഊന്നുവടി (ദീപ ബിബീഷ് നായർ)

ഊർജമറ്റു പോകുമ്പോഴൊരു താങ്ങായി നിൽക്കാൻ എനിക്കൊരു ഊന്നുവടി വേണം... 

കൂടെയുണ്ടെന്ന് പറയുന്നവർ കൈയെത്താ ദൂരെയാകുമ്പോൾ കൈത്താങ്ങാകുവാൻ എനിക്കൊരു ഊന്നുവടിവേണം....

അവഗണനയുടെ വഴിയിൽ  കാലിടറി വീഴാതിരിക്കുവാൻ കൂട്ടായി എനിക്കൊരു ഊന്നുവടി വേണം.......

അല്ലലില്ലാതെ വളർത്തിയ മക്കൾക്ക് അധികപ്പറ്റായെന്ന് തോന്നുമ്പോൾ അരികു ചാരി നിൽക്കുവാൻ എനിക്കൊരു ഊന്നുവടി വേണം.......

കുഴിഞ്ഞ കണ്ണുകളും ചുക്കിച്ചുളിഞ്ഞ തൊലിപ്പുറവും  കുഞ്ഞിൻ്റെ ഭാവവുമായിരിക്കുന്ന എന്നെ പിച്ചവച്ചു നടത്തുവാൻ എനിക്കൊരു ഊന്നുവടി വേണം.......

ഒടുവിലൊരു പെട്ടിയിലാക്കും വരെ ഒപ്പമുണ്ടായിരുന്നു എന്നാശ്വസിക്കുവാൻ എനിക്കൊരു ഊന്നുവടി വേണം......

Join WhatsApp News
Jaya ghosh 2023-05-05 09:06:42
ഒരു ഊന്നുവടിയെങ്കിലും വേണം എന്നുള്ള കവിഭാവന വളരെ ദീർഘവീക്ഷണമുള്ള ഒന്നാണ് വിലയിരുത്താൻ പറ്റാത്ത തരത്തിൽ അർത്ഥ തലങ്ങളുള്ള കവിത, ഭംഗിയായ രചനാവൈഭവം ഇനിയും എഴുതുക. സഖേ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക