Image

യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂന്‍സ്ലാന്റ് മെഗാ തിരുവാതിര സംഘടിപ്പിക്കുന്നു

Published on 29 June, 2023
 യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂന്‍സ്ലാന്റ് മെഗാ തിരുവാതിര സംഘടിപ്പിക്കുന്നു

ബ്രിസ്ബെന്‍: ക്യൂന്‍സ്ലാന്റില്‍ പ്രവര്‍ത്തിക്കുന്ന വിവിധ മലയാളി അസോസിയേഷനുകളും സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് രൂപം കൊടുത്ത യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂന്‍സ്‌ലാന്റ് ബ്രിസ്‌ബെനില്‍ മെഗാ തിരുവാതിര സംഘടിപ്പിക്കുന്നു.

യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂന്‍സ്ലാന്റിന്റെ ഓണാഘാഷങ്ങളുടെ ഭാഗമായി കേരള ഫെസ്റ്റ് ഓഗസ്റ്റ് 12ന് ബ്രിസ്ബെനില്‍ വച്ച് നടത്തും. ഇസ്ലാമിക് കോളജ് ഓഫ് ബ്രിസ്ബെന്‍ (45 ACACIA Road, Karawatha) ആണ് വേദി.

ആഘോഷങ്ങളുടെ ഭാഗമായി ഓള്‍ ക്യൂന്‍സ്ലാന്റ് തിരുവാതിര മത്സരവും ഉണ്ടായിരിക്കും. ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ കലാ സാംസ്‌കാരിക പരിപാടികളും, 65 വിഭവങ്ങള്‍ അടങ്ങിയ വള്ള സദ്യയും ഉണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ജേക്കബ് ചെറിയാന്‍ - 0419732780, ജിജി ജയനാരായണ്‍ - 04044 18033, ഷാജി തേക്കാനത്ത് - 0401352044.

ജോളി കരുമത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക