Image

ജനകീയ നായകന്  കണ്ണീര്‍ പൂക്കള്‍ (മോന്‍സി കൊടുമണ്‍)

മോന്‍സി കൊടുമണ്‍ Published on 18 July, 2023
ജനകീയ നായകന്  കണ്ണീര്‍ പൂക്കള്‍ (മോന്‍സി കൊടുമണ്‍)

ശത്രുക്കളേയും മിത്രങ്ങളാക്കി ഭരണചക്രം തിരിക്കുന്ന കേരളം കണ്ട രാഷ്ട്രീയ ചാണക്യനായിരുന്നു ഉമ്മന്‍ചാണ്ടി .മനസാക്ഷിയും പൗരബോധവും നീതിബോധവും സത്യസന്തതയും അദ്ദേഹത്തെ ജനകീയനാക്കി. അദ്ദേഹത്തിന്റെ ജനസമ്പര്‍ക്ക പരിപാടി കേരളം കണ്ട അല്‍ഭുത കാഴ്ചയായി രുന്നു. അതില്‍ അസൂയ പൂണ്ടവര്‍ അദ്ദേഹത്തിന് നേരേ കല്ലു വലിച്ചെറിഞ്ഞതുമാത്രമല്ല ' അനാവശ്യ ആരോപണങ്ങള്‍ ഉയര്‍ത്തി അപമാനിക്കാനും ശ്രമിച്ചു. പക്ഷെ ആരോപണങ്ങളുടെ മുനയൊടിക്കാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ മാത്രം മതിയായിരുന്നു. സങ്കടം പറഞ്ഞു വരുന്നവരോട്  കടക്കൂ പുറത്തെന്ന് പറയുവാന്‍ അദ്ദേഹത്തിന്റെ മനസ്സ് അനുവദി ക്കാത്തത് തന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടു ള്ള ദീനാനു കമ്പയായിരുന്നു. എകെ.ആന്റണിക്ക്  ഒരു ദാമ്പത്യ ജീവിതം ലഭിച്ചതിന്റെ ക്രെഡിറ്റും ഉമ്മന്‍ ചാണ്ടിയുടെ ശ്രമഫല മായിരുന്നു. വിഴിഞ്ഞം പദ്ധതി വല്ലാര്‍പാടം പദ്ധതി ടെക്‌നോ പാര്‍ക്കുകള്‍ മുതലായവ  ഉമ്മന്‍ ചാണ്ടിയോട് കടപ്പെട്ടിരി ക്കുന്നുവെന്നു തന്നെ പറയാം. നിക്കറിട്ട പോലീസു കാരുടെ യൂണിഫോം മാറ്റി പാന്‍സ് ധരിപ്പിച്ച ആ പരിഷ്‌ക്കാരം ഉമ്മന്‍ ചാണ്ടി ആഭ്യന്തര മന്ത്രി ആയ കാലത്തായിരുന്നു. തിരക്കുമൂലം സ്വന്തം കാര്യം സഫലമാക്കു വാന്‍ പലപ്പോഴും കഴിയാതെ പോയതും  വിശ്രമകുറവും  അദ്ദേഹത്തെ രോഗിയാക്കി യെന്നു പറയാം. ആര്‍ക്കു വേണ്ടി ? നമ്മുടെ ജനത്തിനു വേണ്ടി രാജ്യത്തിനു വേണ്ടി. ചരിത്രത്തിന്റെ താളുകളില്‍ ജനകീയ നായകന്‍ മരിച്ചാലും  അദ്ദേഹം നമ്മളിലൂടെ ജീവിക്കട്ടെ  പ്രണാമം.

Join WhatsApp News
Peter Basil 2023-07-18 16:33:15
Very true, Moncy… His death is an immense loss to Kerala and India. Leaders like him are essential for a nation’s success. May his soul Rest In Peace 🙏🙏 You have conveyed a great meaningful message in a few words… Keep up your good writing, Moncy…. 👍👍👍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക