Image

അപമാനഭാരതം (കവിത: ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 24 July, 2023
അപമാനഭാരതം (കവിത: ദീപ ബിബീഷ് നായര്‍)

പലകോണിലുരുകുന്നപമാനഭാരത്താ-
ലിവിടെയീ ഭാരത പൈതൃകവും
അതുപോലുമൊരു വെറും വോട്ടിന്റെ തണ -
ലാകുമിവിടെ നിന്നൊരുനീതിയന്യമല്ലോ
പതിവാണുവാര്‍ത്തകള്‍ പകലുപോലിവിടല്ലോ
പുതുമകള്‍ പലതും പടര്‍ന്നുകൊണ്ടേ
പഴിചാരി തമ്മിലായ് ചെളിവാരിയെറിയുന്ന
പരിതാപ കാഴ്ചകള്‍ ചുറ്റുമല്ലോ
അവളെനക്കന്യയാണെന്നുള്ള ചിന്തയി-
ലലക്ഷ്യമായെറിയാതെയൊന്നു നോക്കൂ
തുണിയുരിഞ്ഞൊരുനാരിയല്ലിന്ന് ശവമതോ
പെണ്ണായ്പിറന്നവരൊക്കെയല്ലോ
തെറ്റെന്തു ചെയ്കിലുമുണ്ട് തുണയ്ക്കുവാന്‍
കക്ഷി രാഷ്ട്രീയങ്ങളണിയറയില്‍
നീതിനിയമങ്ങള്‍ കണ്ണടച്ചീടുകിലെന്തിനു വേണ്ടി പ്രഹസനങ്ങള്‍ ?
ആരും വരുകില്ലൊരു ധര്‍മ്മരക്ഷയ്ക്കായിന്നീ
കലിയുഗ കാലത്തിലും
കണ്ണകിയായവന്‍, തലയൊന്നു കൊയ്യുവാന്‍
പെണ്ണേയിറങ്ങുക മുന്നിലായ് നീ.....

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക