Image

മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പുതിയ ഭരണസമിതി ചുമതലയേറ്റു

Published on 24 July, 2023
 മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പുതിയ ഭരണസമിതി ചുമതലയേറ്റു

മെല്‍ബണ്‍: 2023-24 വര്‍ഷത്തേക്കുള്ള ഇടവക ഭരണസമിതി സെന്റ് ജോര്‍ജ്ജ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ചുമതലയേറ്റു.

ഇടവക സെക്രട്ടറി ബോസ് ജോസ്, കൈക്കാരന്‍ ഷിബു കോലാപ്പിള്ളില്‍, വൈസ് പ്രസിഡന്റ് രാജന്‍ മാണി, ജോയിന്റ് സെക്രട്ടറി കുരിയന്‍ തോമസ്, ജോയിന്റ് ട്രസ്റ്റി എല്‍ദോ പോള്‍.

കമ്മിറ്റി അംഗങ്ങള്‍: നിഷാ പോള്‍, ബെല്‍ജോ ജോയ്, സാജു പൗലോസ്, നിപുള്‍ ജോണി,ലാലു പീറ്റര്‍, ഷാജി പോള്‍, എക്‌സ് ഒഫീഷോ: സജി പോള്‍, ജെറി ചെറിയാന്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഇടവക വികാരി റവ. ഫാ. പ്രവീണ്‍ കോടിയാട്ടില്‍ സഹവികാരി റവ. ഫാ. ഡെന്നിസ് കോലാശേരിലിന്റെയും സാന്നിധ്യത്തില്‍ ചുമതലയേറ്റത്.

വിവിധ ആത്മീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലേക്ക് ഇടവക പൊതുയോഗം തെരഞ്ഞെടുത്തവരും ജൂലൈ മാസം മുതല്‍ ഇടവക ഭരണസമിതിയോടൊപ്പം പ്രവര്‍ത്തനമാരംഭിച്ചു.

ദൈവതിരുനാമ മഹത്വത്തിനായി ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ലഭിക്കുന്ന അവസരങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയട്ടെ എന്ന് വികാരിയും സഹവികാരിയും ആശംസിച്ചു.

എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക