Image

പൂമയുടെ പത്താം വാര്‍ഷിക ആഘോഷരാവിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 28 July, 2023
പൂമയുടെ പത്താം വാര്‍ഷിക ആഘോഷരാവിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി



പെര്‍ത്ത്: പെര്‍ത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന്റെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഓള്‍ ഓസ്‌ട്രേലിയ സ്റ്റാര്‍ സിംഗര്‍ മത്സരവും ഓസ്‌ട്രേലിയയന്‍ ഡ്രീംസ് എന്ന മെഗാ മ്യൂസിക്കല്‍ ഷോയും ശനിയാഴ്ച ഹാരിസ്ഡല്‍ കേയരി ബാപ്റ്റിസ്‌റ് കോളജ് ഓഡിറ്റോറിയതില്‍ നടക്കുന്നു.

കേരളത്തില്‍ നിന്നുള്ള പിന്നണി ഗായകരുള്‍പ്പെടെ 11 കലാകാരന്മാരാണ് ഷോയില്‍ പങ്കെടുക്കുന്നത്. ഓസ്‌ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളില്‍ ഉള്‍പ്പെടെ ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട 23 ഗായകരാണ് പൂമ സ്റ്റാര്‍ സിംഗറിന്റെ ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടുക.


1000 പേര്‍ക്കിരിക്കാന്‍ കഴിയുന്ന ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയുടെ മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിക്കാന്‍ സംഘടകര്‍ക്ക് കഴിഞ്ഞു.

450 അധികം കുടുംബങ്ങള്‍ അംഗങ്ങളായിട്ടുള്ള അസോസിയേഷനെ 21 പേരടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് ആഘോഷരാവിന്റെ ഒരുക്കങ്ങള്‍ക് നേതൃത്വം നല്‍കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക