Image

ഓണക്കവിത(ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 24 August, 2023
 ഓണക്കവിത(ദീപ ബിബീഷ് നായര്‍)

കാറും മാനോംതെളിഞ്ഞുവല്ലോ
പൊന്നിന്‍ ചിങ്ങമണഞ്ഞുവല്ലോ
തൊടിയിലും മുറ്റത്തും
പുതുനാമ്പുമായതാ തളിരില
യൊന്നായി നിറഞ്ഞുവല്ലോ
തുമ്പയും തെച്ചിയും കാക്കപ്പൂവും
മന്ദാരപ്പൂക്കളും പിച്ചകവും
കോളാമ്പിപ്പൂവും കൊങ്ങിണിയും
രാജമല്ലി നന്ത്യാര്‍വട്ടങ്ങളും
നീളെ നിരന്നു വിരിഞ്ഞുവല്ലോ
മഴവില്ലഴകുമായി ചുറ്റും പതംഗങ്ങള്‍
അഴകോടെ പാറിപ്പറന്നുവല്ലോ
എങ്ങുമെവിടെയുമാഹ്ലാദമേകിയാ
പൂത്തുമ്പി പാറി വരുന്നുവല്ലോ
പൗര്‍ണ്ണമിച്ചന്ദ്രിക തൂകുന്ന രാവതില്‍
അങ്കണമാകെയൊരുങ്ങിയല്ലോ
കായവറുത്തതുമിഞ്ചിയരിഞ്ഞതും
പിന്നാമ്പുറങ്ങളുണര്‍ന്നുവല്ലോ
മുറ്റമൊരുക്കണമത്തം നിറയ്ക്കണം
അന്നലൂഞ്ഞാലിലോ ആടിടേണം
പുത്തനുടുപ്പുമായ് പത്തുകൂട്ടം സദ്യ -
വാഴയിലയിലായുണ്ടിടേണം
ഒരുമതന്‍ സന്ദേശമുള്ളിലുണര്‍ത്തുവാന്‍
ഓണമണഞ്ഞല്ലോ കൂട്ടുകാരെ ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക