ഹൂസ്റ്റണ്‍ : കോട്ടയം ക്ലബ്ബിന്റെ ജനറല്‍ ബോഡിയോഗം സ്പ്രിംഗ്സ് ഓഫ് ലൈഫ് മ്യൂസിക്ക് സ്ക്കൂളില്‍ വച്ചു നടന്നു. പ്രസിഡന്റ് തോമസ്.കെ.വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ വച്ച് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി രവി വര്‍ഗീസ് പുളിമൂട്ടില്‍ , വൈസ് പ്രസിഡന്റായി ഗില്‍റോയി പോക്കത്താനം എന്നിവരെ തിരഞ്ഞെടുത്തു.
മോന്‍സി കുര്യാക്കോസ് (സെക്രട്ടറി), ജോസ് തോമസ് (ജോയിന്റ് സെക്രട്ടറി), ജോണ്‍ ചാക്കോ (ട്രഷറര്‍), മാത്യു പന്നപ്പാറ (ജോയിന്റ് ട്രഷറര്‍), ഇവന്റ് കോ - ഓര്‍ഡിനേറ്റര്‍ മാരായി റെജി കോട്ടയം, ബിജു കോട്ടയം, മീഡിയാ കോ - ഓര്‍ഡിനേറ്ററായി ജോസ് ജോണ്‍ തെങ്ങുംപ്ലാക്കല്‍ എന്നിവര്‍ പ്രവര്‍ത്തിക്കും.
മെംബര്‍ഷിപ്പിന്റെ ചുമതല ജിജോ ഏബ്രഹാം, ജോസഫ് ചെമ്മരപ്പള്ളി എന്നിവര്‍ ഏറ്റെടുത്തു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി ബിബിന്‍ കൊടുവത്ത്, ഡോ. ജേക്കബ് തെരുവത്ത്, തോമസ് കെ. വര്‍ഗീസ്, ജോജി ജേക്കബ്, ബോബി കണ്ടത്തില്‍, അബ്രഹാം നെല്ലിപ്പള്ളി, അനില്‍ നൈനാന്, ജെസി വിളങ്ങാട്ടുശേരില്‍ , വര്‍ഗീസ് കല്ലുവെട്ടാംകുഴി, ജോസ് വിളങ്ങാട്ടുശേരില്‍ , ഡോ. സാം ജോസഫ്, രേണു ജിജോ, സെലിന് മക്കോരത്ത് തുടങ്ങിയവരെയും തിരഞ്ഞെടുത്തു.
കോട്ടയംകാരുടെ പ്രിയങ്കരനായ കെ.എം. മാണി അവതരിപ്പിച്ച കേരളാ ബജറ്റിന് കോട്ടയം ക്ലബ് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു. കോട്ടയം റെജി കൃതജ്ഞത പ്രകാശിപ്പിച്ചു. .