Image

താജ് മഹൽ കാണുവാനായി ഡൽഹി, രാജസ്ഥാൻ വഴി ഒരു മനോഹരയാത്ര ( അഞ്ചാം ഭാഗം : മോൻസി കൊടുമൺ)

മോൻസി കൊടുമൺ Published on 30 October, 2023
താജ് മഹൽ കാണുവാനായി ഡൽഹി, രാജസ്ഥാൻ വഴി ഒരു മനോഹരയാത്ര  ( അഞ്ചാം ഭാഗം : മോൻസി കൊടുമൺ)

രണ്ടു ദിവസത്തെ ചുരുങ്ങിയ ഡൽഹി സന്ദർശനത്തിന് തിരശ്ശീല വീഴ്ത്തി കൊണ്ട് പിറ്റേ ദിവസം ഉത്തർപ്രദേശിലെ ആഗ്രയിലേക്ക് കടക്കുവാൻ തീരുമാനമെടുത്ത് ഞങ്ങൾ ഡൽഹിയിലെ ജയ്പി വാസന്ത് ഹോട്ടലിലേക്ക് വീണ്ടുമെത്തി .നിദ്രാദേവിയുടെ തഴുകി തലോടലിൽ കിടന്നതും ഉണർന്നതും ഒരു പോലെ തോന്നുകയായിരുന്നു. 

വീണ്ടും  ഒരു പ്രഭാതം പൊട്ടി വിടർന്നു കൊണ്ടും പക്ഷികളുടെ സംഗീതം ശ്രവിച്ചു കൊണ്ടും ഉണർന്നപ്പോൾ സൂര്യ രശ്മികൾ ഞങ്ങളെ വാതിലിൽ മുട്ടി വിളിക്കു ന്നതോടൊപ്പം ഡ്രൈവർ പപ്പു ഹോട്ടലിന്റെ മുൻപിലെത്തിയിട്ടുണ്ടെന്ന് ടെസ്റ്റ് മെസ്സേജും കിട്ടിക്കഴിഞ്ഞു. ഞാനും ഭാര്യയും കുട്ടികളും ആഗ്രയും , താജമഹലും ,ആഗ്ര കോട്ടയും, ഫത്തേപ്പൂർ സിക്രിയും കാണുവാനായി ലഗേജും എല്ലാ ആവശ്യ സാധനങ്ങളു മായി ഹോട്ടലിനു വെളിയിലെത്തി യപ്പോൾ ഡ്രൈവർ പപ്പു ഒരു നല്ല സല്യൂട്ട് നൽകി ഞങ്ങളെ ഇന്നോവ വാനിനക ത്തേക്കു കൈകൂപ്പി സ്വാഗതം ചെയ്തു. ഹോട്ടലിലെ നല്ലവരായ ഏവർക്കും നന്ദി ചൊല്ലി ക്കൊണ്ട് ഞങ്ങൾ ഡൽഹിയോട് തൽക്കാലം വിട പറയുകയാണ് .ഡൽഹിയിൽ നിന്നും കരമാർഗ്ഗം 220 കിലോമീറ്റർ താണ്ടിയാൽ നാലുമണിക്കൂർ കൊണ്ട് ആഗ്രയിലെത്താമെന്ന് ഡ്രൈവർ പപ്പു നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ. അതിനായി തയ്യാറെടുത്ത് വാഹനം പതുക്കെ ഹൈവേയിലേക്ക് കടന്നു കയറി. ക്രമേണ വാഹനത്തിന്റെ വേഗത കുട്ടിക്കൊണ്ട് പപ്പു തന്റെ മികവു കാട്ടി സ്റ്റിയറിംങ്ങ് തിരിച്ചു കൊണ്ടേയിരുന്നു. വളവും തിരിവും മാറി വാഹനം യമുനാ എക്സ്പ്രസ്സ് ഹൈവേയി ലേക്ക് ചീറി പ്പാഞ്ഞു കൊണ്ടേയിരു ന്നു. യമുനാ എക്സ്പ്രസ്സ് വഴി ആഗ്രയിലേക്കു പോകുന്ന വഴി വളരെ മനോഹരം എന്നു പറയാം. റോഡിന്റെ ഇരുവശങ്ങളിലും പുഷ്പിക്കുന്ന വൃക്ഷങ്ങളും ചെടികളും കൊണ്ട് ആഗ്ര വരേയും മനോഹരമാക്കിയ പാത ,യോഗി ആദിത്യ നാഥിന്റെ സംഭാവന തന്നെയെന്നു പറയേണ്ടിവരും .ഉത്തർ പ്രദേശിലെ ഗുണ്ടായിസവും നിർത്താലക്കി ബിസിസസ്സു കാർക്ക് നല്ല അവസരവും ഉണ്ടാക്കി കേരളത്തെ പിന്നിലാക്കി എന്നു പറയാം. 

പോകുന്ന വഴിയിൽ ചിലയിടത്ത് കൃഷിയിടവും കൃഷിയെടുക്കുന്ന കർഷകരും തൊഴിലാളികളും .മറ്റു ചിലർ അടുത്ത കൃഷിക്കു തയ്യാറെടു ക്കുന്നു. ചിലയിടം നീണ്ടു കിടക്കുന്ന തരിശുഭൂമിയും കാണുവാൻ സാധിച്ചു . ചിലയിട ങ്ങളിൽ പശുക്കളേയും കൊണ്ട് മേയ്ക്കാൻ ഇറങ്ങിയ വരേയും കണ്ടു. പശു ഇവരുടെ ദൈവമാണ്. ഗോവധ വധം കർക്കശമായി നിരോധിച്ചിരിക്കുന്നു. ബീഫ് ഒരു ഹോട്ടലിലും ലഭിക്കുക മാത്രമല്ല ചോദിക്കു വാൻ പോലും അവകാശ മില്ലാത്തതുപോലെ ഒരു തോന്നൽ നമുക്ക് ഉണ്ടാകും. ആഗ്ര പട്ടണം കന്നുകാലികളുടെ ഒരു വിഹാര രംഗമാണ് പലരും ഇതിന്റെ കുത്തു കൊണ്ടും സഹിച്ചും കഴിയുന്നു. പരിസരമലിനീകരണം ഇതുമൂലം ആഗ്രയിൽ കാണുവാൻ സാധിക്കുന്നു. കൃഷിയിടങ്ങളിൽ ഗോതമ്പും, ബാർലിയും നെല്ലും , ചോളവും, കടുകും അനേകം പച്ചക്കറികളാലും സമൃദ്ധമാണ്. പാടത്ത് കഠിന അദ്ധ്വാനം ചെയ്യുന്ന ഉത്തർപ്രദേശ് കാർ അവർക്കാവശ്യ മുള്ള ധാന്യങ്ങൾ ഉണ്ടാക്കുകയും ബാക്കി കയറ്റുമതി ചെയ്യുകയും ചെയ്യുന്നതിൽ എനിക്ക് അഭിമാനം തോന്നി. നല്ല വേനൽ കാലമായതിനാൽ പുറത്ത് നല്ല ഉഷ്ണമുണ്ട്. കാറിൽ എയർ കണ്ടീഷൻ നിർത്താതെ പപ്പു ഞങ്ങളെ ചൂടിൽ നിന്നും സംരക്ഷിക്കുന്നുണ്ട്. ടോൾ പലതും കൊടുത്തും തമാശ പറഞ്ഞും ഞങ്ങൾ ഹന്ദിയിൽ കസർത്തിയും യാത്രയെ ബോറഡിയിൽ നിന്നും രക്ഷിക്കുന്നുണ്ടായിരുന്നു. അൽപം വിശ്രമത്തി നായി റെസ്റ്റ് ഏറിയയിൽ കാർ നിർത്തി .സമാന്യം ഭേദപ്പെട്ട ബാത്ത്റൂം  സൗകര്യം ആഹാരം കഴിക്കു വാനുള്ള ചെറിയ വൃത്തിയുള്ള സൗകര്യം എന്നിവ കേരളത്തിലേക്കാളും നല്ലതായി തോന്നിത്തുടങ്ങി. അവിടം വൃത്തിയാക്കുവാൻ സദാജോലിക്കാരുണ്ട്. അവർക്കു വിദേശികൾ കൊടുക്കുന്ന ടിപ്പ്  അവരെ കൂടുതൽ ഉത്സാഹഭരിതരാക്കുന്നു. അവിടെ നിന്നും അൽപ്പം ചായയും കടിയും കഴിഞ്ഞ് വീണ്ടും യുമനാ എക്സ്പ്രസ്സ് ഹൈവേയിക്ക് ഞങ്ങൾ കുതിച്ചു പാഞ്ഞുകൊണ്ടേയിരുന്നു. 

മുഗൾ ചരിത്രത്തിന്റെ ഐതിഹാസിക കൊട്ടാരവും താജ് മഹലും  നേരിൽ കാണുവാനുള്ള ആകാംഷയു മായി മനസ്സ് പിടക്കുന്നുണ്ടായിരുന്നു. 
അങ്ങനെ വീണ്ടും ഒന്നു രണ്ടു മണിക്കൂർ വളയം പിടിച്ചു പപ്പു ഡ്രൈവർ ഞങ്ങളെ ആഗ്രയിലെ ഫൈവ് സ്റ്റാർ ഹോട്ടലായ ക്ലാർക്ക് ഷിറാസി ലേക്ക് കൊണ്ടു ചെന്നെത്തിച്ചു.പാസ്പോർട്ട്  വിസ മുതലായവ റെസിപ്ഷനിൽ ചെക്ക് ചെയ്ത് ഞങ്ങൾ മുറികൾ രണ്ടു ദിവസത്തേക്ക് സ്വന്തമാക്കി .മനോഹരമായ വൃത്തിയുള്ള സ്റ്റാർ ഹോട്ടലാണ് ആഗ്രയിലെ ക്ലാർക്ക് ഷിറാസ് ഹോട്ടൽ . അൽപം  വിശ്രമത്തിനു ശേഷം അന്നു തന്നെ താജമഹൽ കാണുവാനായി ഹോട്ടിലിന് വെളിയിലെത്തി . ഞങ്ങളുടെ പുതിയ ഗൈഡ് ശർമ്മ ഞങ്ങളെ താജമഹൽ കൊണ്ടുപോയി കാണിക്കുന്ന തിനായി ഹോട്ടലിൽ എത്തിക്കഴിഞ്ഞിരുന്നു. പേർഷ്യൻ, ഒട്ടോമൻ, ഇന്ത്യൻ ഇസ്ലാമിക്  എന്നീ വാസ്തു വിദ്യാമാതൃകകൾ കൂടിച്ചേർന്നു ണ്ടായ മുഗൾ വാസ്തു വിദ്യയുടെ ഉത്തമോദാഹരണമായ താജമഹൽ കാണുവാൻ ഞങ്ങൾക്ക് തിടുക്കമായി .1983 ൽ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ യുനെസ്കോയുടെ പട്ടികയിൽ താജ്മഹലിനെ ഉൾപ്പെടുത്തിയിട്ടുണ്ട് .വെണ്ണക്കല്ലിൽപണിത സൗധമാണ് ഏറ്റവും പ്രധാനമെങ്കിലും ഇതിനോടനു ബന്ധിച്ച് മറ്റു കെട്ടിടങ്ങളും ചേർന്ന ഒരു സമുച്ചയമാണ് താജമഹൽ.

"എന്താണ് താമസം വരൂ പോകാം ഗൈഡ് ശർമ്മ ധൃതി കാട്ടി". ഇലക്ട്രിക് ബഗികൾ മാത്രമെ താജ് മഹലിനടുത്ത് കൊണ്ടു പോകുവാൻ അനുവദിക്കയുള്ളു. പെട്രോൾ ഡീസൽ വാഹനം അനുവദിക്കയില്ല. ഗൈഡ് ശർമ്മ എല്ലാം ശരിയാക്കി ഞങ്ങളെ ഇലക്ട്രിക്ക് ബഗിയിൽ അവിടേക്കു കൊണ്ടു പോയി .

ഇന്ത്യയിലെ പ്രധാന പട്ടണങ്ങളിലൊന്നാണ് ആഗ്ര. പക്ഷെ സിറ്റിയിൽ ഇപ്പോഴും മെട്രോയുടെ പണി പൂർത്തിയായിട്ടില്ല .2024ൽ മെട്രോ പൂർത്തിയാകുമെന്നും ശേഷം അൽപം കൂടി മനോഹരമായിരിക്കും എന്ന് ശർമ്മ പറയുന്നു. ആഗ്രയിലെ താജ്മഹലും ചരിത്രവും പ്രസിദ്ധമാണെങ്കിലും ആഗ്ര പട്ടണവും പരിസരവും അത്രയും വൃത്തിയുള്ളതായി കാണുവാൻ കഴിയുന്നില്ല .ഞങ്ങൾ അൽപം കുശലം പറഞ്ഞ് പറഞ്ഞ് ടാജിന്റെ അടുത്തെത്തി. ഇനിയും വാഹനം അനുവദിക്കുന്നതല്ല. അൽപം നടക്കുക വ്യായാമത്തിന് നല്ലതുതന്നെ . ടിക്കറ്റ് എല്ലാം ഗൈഡ് ശരിയാക്കി ഞങ്ങൾ ടാജിന്റെ കവാടത്തിനടുത്ത് എത്താറായി .1632-ൽ പണി തുടങ്ങി ഇരുപതിനായിരം തൊഴിലാളികളും ആയിരം ആനകളു മായി ഇരുപത്തിരണ്ടു വർഷം കഠിന പ്രയത്നം ചെയ്തപ്പോൾ താജ് മഹൽ എന്ന ലോക അൽഭുതം അവിടെ രൂപം കൊണ്ടുവെന്ന് ശർമ്മ പറഞ്ഞപ്പോൾ ഞങ്ങൾ അതിശയം കൊണ്ട് കണ്ണ് തള്ളിപ്പോയി. 

താജ് മഹലിലേക്കു കടക്കുവാൻ മൂന്നു കവാടങ്ങളാണ് കാണുന്നത് .മെയിൻ ഗേറ്റ് വഴി ഞങ്ങൾ അകത്തേക്കു കടക്കുകയാണ് .മെയിൻ ഗേറ്റിന്റെ വാതിൽ ലക്ഷ്യമാക്കി മുന്നോട്ടു നടക്കുമ്പോൾ താജ്മഹൽ അകന്നു പോകുന്നതും പിറകോട്ടു നടക്കുമ്പോൾ താജ് മഹൽ അടുത്തു വരുന്നതായും കാണുന്ന കാഴ്ച അൽഭുതം തന്നെ.

ആകാംഷയോടെ എന്റെ ക്യാമറ യിൽ ചിത്രങ്ങൾ പകർത്തി ഞാൻ ഉള്ളിലേക്കു കടന്നു .ആകാശത്തിന്റെ നീല കലർന്ന വെള്ളിവെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന ടാജിന്റെകാഴ്ചക്ക് തീവ്രമായ സൗന്ദര്യ മായിരുന്നു .പറവകൾ മുകളിൽ പറന്നുല്ലസിക്കുന്നു.കടുത്ത ചൂടു മൂലം ശരിയായി ടാജിന്റെ ഭംഗി ആസ്വദിക്കാൻ പറ്റിയില്ല എന്നൊരു തോന്നൽ. ഗൈഡ് ശർമ്മ ചറ പറാ ചരിത്രം പറഞ്ഞു കൊണ്ടേയിരുന്നു .താജ്മഹൽ പണിത ശിൽപികളുടെ കൈ വെട്ടിക്കളഞ്ഞു എന്ന കള്ളക്കഥയും പണ്ട് ഇതൊരു ക്ഷേത്ര മായിരുന്നു വെന്ന പ്രചരണവും ശർമ്മ പാടെ പൊളിച്ചു കളഞ്ഞു. അതെല്ലാം ചില നുണ പ്രചരണങ്ങൾ മാത്രമാണെന്നു പറയുമ്പോൾ സത്യങ്ങൾ വീണ്ടും വെളിച്ചത്ത് മിന്നിത്തിളങ്ങുന്നു .ഞങ്ങൾ താജ് മഹാലി നോട് കൂടുതൽ അടുത്തു തുടങ്ങി .വെള്ളിവെളിച്ചത്തിൽ യമുനാ നദിയുടെ തീരത്ത് തിളങ്ങി നിൽക്കുന്ന താജ്മഹാലിന്റെ മറ്റു രഹസ്യങ്ങളിലേക്ക്  വീണ്ടും വരാം  . അൽപ്പം വിശ്രമം .ബാക്കി അടുത്തതിൽ

താജ് മഹൽ കാണുവാനായി ഡൽഹി, രാജസ്ഥാൻ വഴി ഒരു മനോഹരയാത്ര  ( അഞ്ചാം ഭാഗം : മോൻസി കൊടുമൺ)
താജ് മഹൽ കാണുവാനായി ഡൽഹി, രാജസ്ഥാൻ വഴി ഒരു മനോഹരയാത്ര  ( അഞ്ചാം ഭാഗം : മോൻസി കൊടുമൺ)
താജ് മഹൽ കാണുവാനായി ഡൽഹി, രാജസ്ഥാൻ വഴി ഒരു മനോഹരയാത്ര  ( അഞ്ചാം ഭാഗം : മോൻസി കൊടുമൺ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക