Image

കലോത്സവം ....(കവിത : ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 04 November, 2023
കലോത്സവം ....(കവിത : ദീപ ബിബീഷ് നായര്‍)

കലോത്സവം ......... നാടിന്‍ നവോത്സവം
വര്‍ണ്ണത്തുമ്പികള്‍ പോലവരൊന്നായ്
കൂടും നാടിന്നുത്സവം....
കലോത്സവം...... നാടിന്‍ നവോത്സവം

പാട്ടും ആട്ടവുമായവര്‍ രാത്രിയെ പകലാക്കീടും ...... ഉത്സവം....
ഒരമ്മപെറ്റവരെന്നതുപോലവരൊന്നായ് ചേരും.... ഉത്സവം.... ( കലോത്സവം)

ബാലികമാരവരംഗനേശേലില്‍
കുമ്മിയടിക്കും ഉത്സവം....
തട്ടമൊതുക്കിയൊരുങ്ങി വരുന്നൊരു മൊഞ്ചിന്‍ പെണ്ണിന്നുത്സവം.... (കലോത്സവം )

നാടന്‍ കലകളുമൊരു വായ്ത്താരിയുമെങ്ങും കേള്‍ക്കും 
ഉത്സവം .....
പുതുപുതുമലരുകള്‍ പോലവര്‍ മക്കള്‍ തെളിയും കളരിയിലുത്സവം....

കാവ്യ കേളിയുടെ കേദാരങ്ങള്‍ മുടി ചൂടുന്നൊരുത്സവം
നവരചനകളൊരു
ദൃശ്യ വിരുന്നായ് മാറും കലതന്നുത്സവം....

സകല നടനവുമാടും കാഴ്ചകള്‍ കണ്ണിന്നല്ലോ ഉത്സവം
നാടക നാട്യച്ചുവടില്‍ കൈരളി
മഹിമയുതിര്‍ക്കും ഉത്സവം ....

( കലോത്സവം)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക