Image

തിരുവായ്ക്ക് എതിര്‍ വായ്...(രാജു മൈലപ്ര) 

Published on 10 November, 2023
തിരുവായ്ക്ക് എതിര്‍ വായ്...(രാജു മൈലപ്ര) 

1). ചാണ്ടി ഉമ്മന്‍, ന്യൂയോര്‍ക്കില്‍ സ്റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസുമായി ചര്‍ച്ച നടത്തി (വാര്‍ത്ത)
* ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഒരുപോലെ ഗുണമുള്ള ചര്‍ച്ചകള്‍ ഇനിയും തുടരണം.

2). 'കേരളീയ'ത്തില്‍ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന് വമ്പിച്ച വരവേല്‍പ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡോ. ബാബു സ്റ്റീഫനുമായി സംഭാഷണം നടത്തി (വാര്‍ത്ത)
* ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും വേണം. ഹല്ല പിന്നെ!

3). ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന് മുപ്പതിനായിരം രൂപയുടെ കണ്ണട.(വാര്‍ത്ത)
* നമുക്ക് കണ്ണടയ്ക്കാം. സ്വന്തം വീട് തലയില്‍ കൊണ്ടുനടക്കുന്ന ആളല്ലേ- തലവേദന കാണും. 

4). മരുന്നിനും ഭക്ഷണത്തിനും നിവൃത്തിയില്ലാതെ ചട്ടിയും കൈയ്യിലേന്തി വൃദ്ധകളായ വീട്ടമ്മമാര്‍ ഭിക്ഷയാചിക്കുന്നു. (വാര്‍ത്ത)
* ബക്കറ്റ് പിരിവായിരുന്നു ബെറ്റര്‍

5). വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ നിന്നും കൊടി സുനിയെ താവനൂര്‍ ജയിലിലേക്ക് മാറ്റി. (വാര്‍ത്ത)
* താവനൂരല്ലോ സുഖപ്രദം- സുനിക്ക്.

6). കണ്ടല ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്യുന്ന ഭാസരാംഗന് ദേഹാസ്വാസ്ഥ്യം (വാര്‍ത്ത).
* ഇ.ഡി വൈറസ്- ഇതിനെ പ്രതിരോധിക്കാന്‍ കെ. വൈറസ് വാക്‌സിനേഷന്‍ കണ്ടുപിടിക്കണം. 

7). സുരേഷ് ഗോപി തോളില്‍ തട്ടിയ മാധ്യമ പ്രവര്‍ത്തകയ്ക്ക് ഡിപ്രഷന്‍ (വാര്‍ത്ത)
*'തൊട്ടു തൊട്ടില്ല-തൊട്ടുതൊട്ടില്ല
മൊട്ടിട്ടുവല്ലോ മേലാകെ...'

8).ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ 'കേരളീയ'ത്തില്‍ പങ്കെടുത്തു. (വാര്‍ത്ത)
* വയസ്സുകാലത്ത് പത്ത് പുത്തനുണ്ടാക്കാന്‍ പുതിയ മേച്ചില്‍പുറങ്ങളിലേക്ക്.

9). ഫൊക്കാന- ഫോമ പ്രസിഡന്റ് പദവിയിലേക്ക് നിരവധി സ്ഥാനാര്‍ത്ഥികള്‍ കളത്തിലിറങ്ങി (വാര്‍ത്ത)
*കളത്തിലിറങ്ങി കളിക്കണമെങ്കില്‍ കൈയ്യില്‍ കാശുവേണം. അല്ലെങ്കില്‍ കെട്ടിവെച്ച കാശുപോകും. 

10). പ്രസ്‌ക്ലബ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ക്ക് വാഴയിലയില്‍ വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പി (ജോര്‍ജ് തുമ്പയില്‍)
*ശമ്പളവും പെന്‍ഷനും മുടങ്ങിയ നാട്ടിലെ തൊഴിലാളികള്‍ വാഴയില തിന്നു തുടങ്ങിയ കാര്യം ഇനി റിപ്പോര്‍ട്ട് ചെയ്യാം. 

 

Join WhatsApp News
Varughese Varughese 2023-11-10 03:19:35
പുതിയ നമ്പരുമായി മൈലപ്ര കളത്തിലിറങ്ങി. എന്തായി തീരുമോ എന്തോ? Interesting perspective.
ജോർജ് തുമ്പയിൽ 2023-11-10 11:08:52
മൈലപ്ര എന്നും ടോപ് ഓഫ് ത ക്ലാസ്സ്‌ ആണ്! എന്തിനെ പറ്റിയും ഏതിനെ പറ്റിയും മൈലപ്രക്കു അഭിപ്രായം ഉണ്ട്.
Aravindakshan 2023-11-10 12:32:48
കൃതിയുമായ സാമൂഹ്യ നിരീക്ഷണത്തോടു കൂടിയുള്ള, ചിരിയും ചിന്തയും ഉയർത്തുന്ന അമേരിക്കൻ ട്രോളുകൾ പുതിയൊരു അംഭവമായി. തുടർന്നും പ്രതീഷിക്കുന്നു.
Mathew V. Zacharia, New Yorker 2023-11-10 15:04:57
Raju Melappra: news and rebuttal. Great! MATHEW V. ZACHARIA, New Yorker
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക