Image

സമകാലികം (കവിത: വേണുനമ്പ്യാർ )

വേണുനമ്പ്യാർ Published on 17 November, 2023
സമകാലികം (കവിത: വേണുനമ്പ്യാർ )

കളി ഒന്നാം ഭാഗം

കളിയാണങ്കിൽ കാര്യാണ്
കാര്യാണെങ്കിൽ കളിയാണ്
ഗേളാണെങ്കിൽ തോളല്ലേ
തോളാണെങ്കിൽ കൈ വെക്കൂലേ
കൈ വെച്ചാൽ പൊലീസ് പൊക്കൂലേ
പൊക്ക്യാല് ഗോപിയ്ക്ക് പുല്ലല്ലേ!


കളി രണ്ടാം ഭാഗം


ആരാന്നതിലേ പോക്ന്ന്
പോകുന്നതു പൊതുജനമല്ലേ
പൊതുജനമെങ്കിൽ കഴുത്യല്ലേ
കഴുതയാണെങ്കിൽ കരയൂലേ
കരയുന്നതു ഛോട്ടാ  നേതാവാ
നേതാവാണെങ്കിൽ  മോട്ടാ കാശല്ലേ
കാശാണെങ്കിൽ പെട്ടിയിൽ
ബ്ളിങ്കൻ ബ്ളിങ്കൻ വോട്ടല്ലേ
വോട്ടാണെങ്കിൽ പല തരമുണ്ട് തപാൽ
ലൊട്ട ചാപ്പ കുടുക്ക് ബട്ടൻ നോട്ട
നോട്ടയാണെങ്കിൽ കട്ടായം 
ആർക്കും ആർക്കും നോട്ടില്ലേ!
നോട്ടുണ്ടെങ്കിൽ എപ്പോഴും
ബന്ദിയല്ലേ മാന്യ മഹാജനം!


കളി മൂന്നാം ഭാഗം

പാറക്കാട്ടെ കണിയാനെന്തേ പായ്ന്ന്
പാറമ്മൽ പോയി പറ പറ തൂറാൻ
പായ്ന്ന്
പായ്ന്നത് കളിയല്ലേ 
കളിയാണെങ്കിൽ കാര്യല്ലേ
കാര്യാണെങ്കിൽ പറയേണം
കപ്പെടുക്കും കപ്പിത്താന്റെ പേരെന്ത്
പലക വെപ്പാൻ കവിടി നിരത്താൻ
പാങ്ങില്ല പാറമ്മൽ പോയി പറ പറ തൂറാൻ പായ്ന്ന്
പായ്ന്നത് പാമ്പല്ലേ
പാമ്പാണെങ്കിൽ കൊത്തുലേ
കൊത്തുന്നത് കണ്ടല്ലേ
കണ്ടാണെങ്കിൽ കുട്ട്യോള്
കുട്ടീം കോലും കളിക്കൂലെ
കളിക്കുന്നത് കുട്ടീം കോലല്ല
കിറു കിറു കൃത്യം ക്രിക്കറ്റ്
കിറുക്കാണേലും ലോക കപ്പിൻ കളിയല്ലേ
കളിയാണെങ്കിൽ  കാര്യമായി പറ,
ആര് തൊപ്പിയിടും ആര് കപ്പടിക്കും
പറ പറ പാറമ്മൽ തൂറും മുമ്പ്
പാറക്കാട്ടെ കണിയാൻ പ്രശ്നം പറവത് 
അച്ചിട്ട് അച്ചിട്ട് മുച്ചീട്ട്

ഇന്ത്യ തോറ്റാലും ഒന്നുറപ്പിച്ചോ
യുഗം കലിയുഗമാണേലും
വിജയിക്കുമെൻഭാരതം മഹാഭാരതം! 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക