Image

നാടൻ പാട്ട് (ദീപ ബിബീഷ് നായർ)

ദീപ ബിബീഷ് നായർ Published on 22 November, 2023
നാടൻ പാട്ട് (ദീപ ബിബീഷ് നായർ)

ഒ .....എ....ഓ....(2)
എണ്ണക്കറുപ്പുള്ള പെണ്ണേ
നിന്നെയൊത്തിരിയിഷ്ടമെൻ കണ്ണേ
വെള്ളിവെളിച്ചം പോലുള്ളിൽ
നിറതിങ്കളായുള്ളൊരെൻ പൊന്നേ (2)
ഒ .....എ....ഓ....(2)
തുള്ളിയൊഴുകും പുഴ പോൽ
നിന്റെ വള്ളിക്കൊലുസിൻ കിലുക്കം
അമ്പിൻ മുനമ്പു പോലല്ലോ
നീലക്കണ്ണിൻ മുനയുടെ ചേലും(2)
ഒ .....എ....ഓ....(2)
ഉള്ളിൽ തറയ്ക്കുന്നു നിന്റെ
കടക്കണ്ണുകൊണ്ടുള്ളൊരാ നോട്ടം
നെഞ്ചിടിപ്പിൻ ഗതിവേഗം
നിന്റെ ചാരത്തണയുന്ന നേരം (2)
ഒ .....എ....ഓ....(2)
കണ്ണുകൾ കൊണ്ടു കഥകൾ
നെയ്തു കൽപ്പടവിൽ നാമിരിക്കേ
എന്തിനോവേണ്ടിയെന്നുള്ളം
തുടിയ്ക്കുന്നതറിയുന്നോ പെണ്ണേ (2)
ഒ .....എ....ഓ....(2)
ദൂരെ മറഞ്ഞു നീ പോകേ
പിൻതിരിഞ്ഞൊന്നെന്നെ നോക്കാൻ
കാവലിരിപ്പാണു ഞാനീ പൂത്ത
കാട്ടുമരത്തിന്റെ ചോട്ടിൽ (2)
ഒ .....എ....ഓ....(2)
എണ്ണക്കറുപ്പുള്ള പെണ്ണേ
നിന്നെയൊത്തിരിയിഷ്ടമെൻ കണ്ണേ
വെള്ളിവെളിച്ചം പോലുള്ളിൽ
നിറതിങ്കളായുള്ളൊരെൻ പൊന്നേ (2)
ഒ .....എ....ഓ....(2)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക