Image

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.

Published on 30 December, 2023
കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.

ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും ആയി തുടക്കം കുറിച്ചു ബഹ്റൈനിലെ സാമൂഹ്യ, സാംസ്‌കാരിക , ജീവ കാരുണ്യ മേഖലകളില്‍ മുഖമുദ്ര പതിപ്പിച്ചു കൊണ്ടിരിക്കുന്ന കൊല്ലം പ്രവാസി അസ്സോസിയേഷന്റെ ഓഫീസ്  ട്യൂബ്ളി അല്‍ അമ്മാരിയ സെന്ററില്‍ പ്രവര്‍ത്തനം ആരംഭിച്ചു.  ഓഫീസിന്റെ ഉത്ഘാടനം ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാനും, കെ.പി.എ രക്ഷാധികാരിയുമായ പ്രിന്‍സ് നടരാജന്‍ നിര്‍വഹിച്ചു.

കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം അദ്ധ്യക്ഷനായ ഉത്ഘാടനചടങ്ങിനു  ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു. രക്ഷാധികാരികളായ ബിനോജ് മാത്യു, ബിജു മലയില്‍, കൗണ്‍സിലര്‍ ഫാസില്‍ താമരശ്ശേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ട്രെഷറര്‍ രാജ് കൃഷ്ണന്‍ നന്ദി അറിയിച്ചു. വൈ. പ്രസിഡന്റ് കിഷോര്‍ കുമാര്‍, സെക്രട്ടറി അനോജ് മാസ്റ്റര്‍, അസ്സി. ട്രെഷറര്‍ ബിനു കുണ്ടറ എന്നിവര്‍ സന്നിഹിതരായിരുന്നു . സെന്‍ട്രല്‍ കമ്മിറ്റി, ഡിസ്ട്രിക്ട് കമ്മിറ്റി, പ്രവാസി ശ്രീ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക