Image

 മനുഷ്യമേഘങ്ങള്‍ ((ഇ-മലയാളി കഥാ മത്സരത്തില്‍ സമ്മാനാര്‍ഹമായ കഥ: ജോണ്‍ വേറ്റം)

Published on 03 January, 2024
 മനുഷ്യമേഘങ്ങള്‍ ((ഇ-മലയാളി കഥാ മത്സരത്തില്‍ സമ്മാനാര്‍ഹമായ കഥ: ജോണ്‍ വേറ്റം)

ഒരു സുഹൃത്തായിരുന്നാല്‍മതിയെന്ന നിച്ഛയം നിലനിന്നില്ല. അകന്നു ജീവിക്കാനും അകറ്റിനിര്‍ത്താനും സാധിച്ചില്ല. എന്ത്ചെയ്യണം എന്ത്ചെയ്യരുത്    എന്ന തിരിച്ചറിവും ഉണ്ടായില്ല. സ്വപ്നങ്ങള്‍ നയിച്ച നല്ലകാലത്തിന്‍റെ വര്‍ണ്ണചിത്രങ്ങള്‍മാത്രം ഉള്ളില്‍ തിളങ്ങിനിന്നു. ആകര്‍ഷകമായ ആഗ്രഹ ങ്ങളും ഉല്‍കൃഷ്ടമായ ഉദ്ദേശങ്ങളും ആത്മാവില്‍ വിടര്‍ന്നുവന്നു!  
   എപ്പോഴും മധുരമന്ദഹാസവുമായി മനസ്സില്‍നിറഞ്ഞുനിന്നത് വശീ   കരണശക്തിയുള്ള ഒരു മുഖമായിരുന്നു. സ്നേഹത്തെ ശക്തിപ്പെടുത്തിയ   ശുഭാപ്തിവിശ്വാസം ഉദ്ദേശങ്ങളിലുണ്ടായിരുന്നു. ആദ്യാനുരാഗത്തിന്‍റെ ആ ശ്ലേഷണം വൈകാരികാനുഭൂതി നല്‍കി. ആശയും ആവശ്യവും സംഗമിച്ച സമര്‍പ്പണത്തില്‍ ആശങ്കയും ഭയവുമില്ലായിരുന്നു. ഹോട്ടല്‍മുറികളിലെ സ്വച്ഛതയും സ്വാതന്ത്ര്യവും അനുഭവിച്ചുകൊണ്ട്, മണിയറവാതില്‍ തുറ  ക്കാതെ, പ്രേമാലിംഗനവുമായി കിടന്നപ്പോള്‍ അവള്‍ മൊഴിഞ്ഞു: “ഈ  സന്തോഷം നമ്മുടെ അന്ത്യത്തോളം നിലനിര്‍ത്തണം.” ആ മൃദുവചനം എത്ര  യോകാലം മനസ്സില്‍ മുഴങ്ങി.            
   ദൈവം എനിക്കുതന്ന നിധിയാണ്‌ “സീമ” എന്നവിശ്വാസം എന്‍റെ ശക്തി യായിരുന്നു. അരികിലിരുന്നാല്‍ അകന്നുപോകാന്‍ അനുവദിക്കാത്തൊരു കാന്തഗുണം അവളുടെ മൊഴികളിലുണ്ടായിരുന്നു. പ്രത്യാശയുടെ ചേതനയും  നിര്‍മ്മലതയുടെ ദൃഷ്ടാന്തവുമായിരുന്നു അവള്‍. അതീവസുന്ദരിയായിരുന്നി  ല്ലെങ്കിലും, എന്‍റെ ഹൃദയത്തെ സുകൃതമണിയിക്കാന്‍ സീമയുടെ ഇന്ദ്രീയഭാ  വത്തിനു കഴിയുമായിരുന്നു. ഹൃദയത്തിന്‍റെ അലങ്കാരം കളങ്കരഹിതമായ സ്നേഹമാണെന്ന് അവള്‍ പഠിപ്പിച്ചു.    
   പട്ടാളക്കാരന്‍റെ ജീവിതപരിമിതികളെക്കുറിച്ച് പലപ്പോഴും വിവരിച്ചു കൊടുത്തു. അപ്പോഴൊക്കെ, എന്‍റെ സ്നേഹംമതിയെന്ന് അവള്‍ പറയുമാ യിരുന്നു. ഞങ്ങളുടെ വിവാഹം എങ്ങനെ എപ്പോള്‍ എവിടെവച്ച് നടത്ത ണമെന്ന് തീരുമാനിച്ചത്‌, അവളുടെ ആഗ്രഹപ്രകാരമായിരുന്നു.  അപ്രതീക്ഷി തമായുണ്ടായ അടിയന്തരാവസ്ഥ മുഖാന്തിരം എനിക്ക്കിട്ടിയ സ്ഥലംമാറ്റം അതിന് തടസ്സവുമായില്ല.
   ഇന്‍ഡൃയുടെയും ചൈനയുടെയും ഇടയിലുള്ള ‘മെക്ക്മഹോണ്‍’ അതിര്‍   ത്തിരേഖക്ക് തെക്ക്, മഞ്ഞണിഞ്ഞ മലഞ്ചരിവിലായിരുന്നു ഞങ്ങളുടെ നിരീ ക്ഷണക്യാമ്പ്. അപകടം പതിയിരിക്കുന്ന ഒരിടം. ഏതുനേരത്തും ചൈനീസ്  പട ഇരച്ചുകയറാവുന്ന രഹസ്യസങ്കേതം. അന്ന്, അവിടെ സ്വതന്ത്രവാര്‍ത്താ  വിനിമയസൗകര്യം ഇല്ലായിരുന്നു.     
   സംസ്ഥാനങ്ങളില്‍നിന്നയക്കുന്ന കത്തുകളും മറ്റും പ്രധാനസൈനികദ ളത്തിലെത്തും. അവിടെനിന്നും ഓരോതാവളങ്ങളിലേക്കും അയച്ചുകൊടു ക്കുമായിരുന്ന കത്തുകള്‍ കൈപ്പറ്റാന്‍, ആഴ്ചകളോളം  കാത്തിരിക്കണമാ യിരുന്നു. ഏതു നേരത്തുംകൊല്ലപ്പെടാവുന്ന ഭീതസാഹചര്യത്തില്‍, ആത്മാ വില്‍ അനുരാഗവുമായിജീവിച്ച എനിക്ക് പ്രാര്‍ത്ഥനമാത്രമായിരുന്നു ആ ശ്രയം. അങ്ങനെ, യുദ്ധഭൂമിയില്‍ ഒന്‍പത്‌മാസങ്ങള്‍ കൊഴിഞ്ഞപ്പോള്‍, സീമ യുടെ ഒരു കത്ത് കിട്ടി. അതില്‍, “എന്‍റെ പുതിയമേല്‍വിലാസം ഞാന്‍ അ     യച്ചുതരുന്നതുവരെ, എനിക്ക് കത്തുകള്‍ അയക്കരുത്.” എന്നുമാത്രം എഴുതി യിരുന്നു. അങ്ങനെ അറിയിച്ചതിന്‍റെ കാരണമറിയാതെ ഞാന്‍ വിഷമിച്ചു. അവള്‍ക്ക്‌ എന്ത്സംഭവിച്ചുവെന്ന് അറിയാനുള്ള ആകാംക്ഷയും, എത്രയും വേഗത്തില്‍  നാട്ടില്‍ മടങ്ങിയെത്താനുള്ള ആവേശവും അനിയന്ത്രിതമായി. പക്ഷേ, അടിയന്തിരമായ കാരണമുണ്ടെങ്കിലേ അവധി അനുവദിക്കുമായിരു ന്നുള്ളു.        
   യുദ്ധരംഗത്തുനിന്നും മാറ്റംകിട്ടുന്നതിന്, യുദ്ധഭൂമിയിലെഎന്‍റെ സേവന  കാലാവധി കഴിയണമായിരുന്നു. അതുകൊണ്ട്, പെറ്റമ്മ അത്യാസന്നനിലയി ലാണെന്നും ഉടനെ വീട്ടില്‍ എത്തിച്ചേരണമെന്നും അറിയിക്കുന്ന റ്റെലിഗ്രാം അയപ്പിച്ചു. അത്ഫലിച്ചു. മൂന്ന് ആഴ്ചത്തെ അവധിസമയം അനുവദിച്ചു.    

   വീട്ടില്‍ എത്തിയ ദിവസംതന്നെ സീമയെ വിളിച്ചു. അപ്പോഴും, സംസാ രിക്കാന്‍ സാധിച്ചില്ല. അതിനാല്‍, അവളോടൊപ്പം ഹോസ്റ്റലില്‍ താമസിച്ചിരു ന്ന കൂട്ടുകാരി ‘ഗബ്രിയാന’യെ വിളിച്ചു. അവള്‍ ശാന്തമായി വിശദീകരിച്ചു: “നിങ്ങള്‍ രണ്ടുപേരുടെയും സ്നേഹബന്ധത്തിനു ഞാന്‍ സാക്ഷിയായിരുന്ന ല്ലോ.  അതുകൊണ്ടുതന്നെ ഇതു പറയേണ്ട കടമയും എനിക്കുണ്ട്. ഇക്കാ ര്യം പണ്ടേ അറിയിക്കണമെന്ന് വിചാരിച്ചെങ്കിലും സീമ സമ്മതിച്ചില്ല. വി ഷമിപ്പിക്കെണ്ടെന്നു പറഞ്ഞു. എന്നെകാണാന്‍ ഹോസ്റ്റലില്‍ വരുമായിരുന്ന എന്‍റെ ആങ്ങള ‘ജോപ്പന്‍’ സീമയുമായി പരിചയപ്പെട്ടു. അവളെ കൊണ്ടുനട ന്നു. ചതിച്ചു. ആ കുറ്റം അവന്‍ എന്‍റെ നിര്‍ബന്ധപ്രകാരം തിരുത്തി. അവ   ന്‍ വിവാഹംകഴിച്ചു. ഇപ്പോള്‍,‌ സീമ എന്‍റെ കൂട്ടുകാരിമാത്രമല്ല_നാത്തൂ നാണ്. അതുകൊണ്ട്, ഒരപേക്ഷയുണ്ട്, താങ്കള്‍ ഒരുതരത്തിലും ഉപദ്രവിക്ക രുത്. അവരോട് ക്ഷമിക്കണം.”          
   എന്നെ സ്തബ്ധനാക്കിയ ആ വിവരണം, വെറുപ്പിലും വിദ്വേഷത്തിലും  വേദനയിലുമൊക്കെ എന്നെ എത്തിച്ചു. സംശയങ്ങളുണ്ടാക്കി. എന്ത്ചെയ്യണ മെന്നറിയാതെ ഞാന്‍ പരവശനായി. സീമയെ ഒരുനോക്ക് കാണാന്‍കൊതി ച്ചു. എന്നിട്ടും, വെല്ലുവിളിയുടെ വിരുദ്ധസാഹചര്യം തടഞ്ഞു. അവളുടെ ദാമ്പത്യം ശിഥിലമാക്കരുതെന്ന് തീരുമാനിച്ചു. സീമയ്‌ക്കുണ്ടായക്ഷതം മറച്ചു വച്ച്, എന്‍റെ ഭാര്യയാകഞ്ഞത് അവള്‍ചെയ്ത വലിയനന്മയാണെന്നു ഞാന്‍ വിചാരിച്ചു. ഭര്‍ത്താവിനെ വഞ്ചിച്ച് എന്നോട് രഹസ്യബന്ധംപുലര്‍ത്താ നും സീമ ശ്രമിച്ചില്ല. അത്രയും കുറിച്ചിട്ടപ്പോള്‍, ഡോര്‍ബെല്‍ ശബ്ദിച്ചു. ബുക്ക് അടച്ചുവച്ചിട്ട്, ‘മര്‍ക്കോസ്’ വാതില്‍ തുറന്നു.       
   ഒരു സ്ത്രീയാണ് വരുന്നതെന്ന്, തലേന്ന് അറിഞ്ഞപ്പോള്‍, അസ്വസ്ഥനാ യി. എന്നിട്ടും നിഷേധിച്ചില്ല. പരിചാരകനെകിട്ടുന്നതുവരെ അവള്‍തന്നെ  ജോലിചെയ്യട്ടെയെന്നു വിചാരിച്ചു. കടന്നുവന്ന സ്ത്രീ, താഴ്മയോടെ മലയാ ളത്തിലായിരുന്നു സംസാരിച്ചത്‌. എന്നും രാവിലെ എട്ട്മണിക്ക് വരണം. ആഹാരം പാചകംചെയ്യണം. വീട്ടാവശ്യത്തിനുവേണ്ട സാധനങ്ങള്‍ കടക മ്പോളങ്ങളി ല്‍പോയി വാങ്ങണം. മറ്റ് വീട്ടുജോലികളും ചെയ്യണം. സന്ധ്യ ക്കുമുമ്പ്, അഞ്ച്മണിയാകുമ്പോള്‍ മടങ്ങിപ്പോകാം. അവളെ ജോലിക്കെടുത്ത ഏജന്‍സിയാണ് ആഴ്ചശമ്പളവും കൊടുത്തുകൊണ്ടിരുന്നത്.   
   ഇഷ്ടമുള്ള ആഹാരം എന്തെല്ലാമാണെന്ന് ‘അമല’ ചോദിച്ചു. തന്‍റെ ആ ഹാരരീതിയെക്കുറിച്ച്‌ ‘മര്‍ക്കോസ്’ വിവരിച്ചുകൊടുത്തു. പെട്ടെന്ന് അടുക്ക ള വൃത്തിയാക്കിയശേഷം അവള്‍, പ്രാതല്‍ തയ്യാറാക്കി അയാള്‍ക്ക്‌ കൊടു ത്തു. സ്വീകരണമുറി ശുചീകരിച്ചശേഷം, ഭക്ഷണം പാചകംചെയ്തു. ഉച്ചയാ യപ്പോള്‍, അവ പാത്രങ്ങളില്‍വിളമ്പി തീന്‍മേശയില്‍വച്ചിട്ട് മര്‍ക്കോസിനെ വിളിച്ചു. അയാള്‍ ഭക്ഷിച്ചുതീരുവോളം അടുക്കളവാതിലില്‍ചാരി അമല നിന്നു. ഊണ് കഴിഞ്ഞപ്പോള്‍, മുഷിഞ്ഞ വസ്ത്രങ്ങള്‍ അലക്കുയന്ത്രത്തിലിട്ടു  കഴുകിയുണക്കി. മടക്കി ചുവരലമാരയില്‍വച്ചു. നാല്മണിയായപ്പോള്‍ മര്‍ ക്കോസിന് ചായ കൊടുത്തു. അഞ്ച്മണിക്കുമുമ്പ് അത്താഴമുണ്ടാക്കി മേശ പ്പുറത്ത്‌ അടച്ചു വച്ചു. അന്നത്തെ ജോലിപൂര്‍ത്തിയാക്കി മടങ്ങിപ്പോയി. 
   പിറ്റേന്ന് രാവിലെ അമലവന്നു. അപ്പോള്‍, മര്‍ക്കോസ് പറഞ്ഞു; “എനി ക്ക് ഭാര്യയില്ല. ഒരുമകനേയുള്ളു. അവന്‍റെ പങ്കാളി ജപ്പാങ്കാരിയാണ്. അവ ളോടൊപ്പം അവിടെയുള്ള ‘ഒസാക്ക’പട്ടണത്തില്‍ താമസിക്കുന്നു. അതുകൊ ണ്ട് ഞാനിവിടെ ഒറ്റക്കാണ്.” അമലയുടെ വീട്ടുകാര്യങ്ങളും അയാള്‍ ചോദി ച്ചു. വിധവയാണെന്നും, ഹൈസ്കൂളില്‍പഠിക്കുന്ന രണ്ട് പെണ്‍മക്കളുണ്ടെ ന്നും അവള്‍ പറഞ്ഞു. ഭര്‍ത്താവിന്‍റെ സഹോദരി ‘ഷൈനി’യാണ് ഈ വിദേ ശത്തു കൊണ്ടുവന്നതെന്നും, കുറേക്കാലം അവളുടെവീട്ടില്‍ താമസിച്ചെങ്കി ലും, ഭര്‍ത്താവ് മരിക്കുന്നതിനുമുമ്പ് മാറിത്താമസിച്ചെന്നും, മറ്റ് ജീവിതമാ ര്‍ഗ്ഗങ്ങളില്ലാഞ്ഞതിനാല്‍, ഏജന്‍സി കൊടുത്തജോലി ചെയ്യുകയാണെന്നും വ്യാകുലതയോടെ വിവരിച്ചു            
   അമലയുടെ മാന്യമായ പെരുമാറ്റവും ഭവ്യതയും മൃദുലഭാഷണവും അയാളുടെ സൂഷ്മചിന്തയില്‍ കടന്നുചെന്നു. .മദ്ധ്യവയസ്കയാണെങ്കിലും, സന്തുഷ്ടജീവിതത്തിനുവേണ്ട അഴകും ആരോഗ്യവുമുണ്ടെന്നും, രണ്ടാംവിവാ ഹം ഭാവിസുരക്ഷക്ക്‌ സഹായിക്കുമെന്നും തോന്നി. അവളുടെ ഭര്‍ത്താവും വിമുക്തഭടനായിരുന്നുവെന്ന് അറിഞ്ഞതോടെ, കരുണാര്‍ദ്രമായൊരു മാന സികബന്ധവും ഉണ്ടായി. കുടുംബത്തിന്‍റെ സകലചിലവുകള്‍ക്കുംവേണ്ടി കിട്ടുന്നത് അവളുടെ വരുമാനംമാത്രമാണെന്നും, മക്കള്‍ക്കുവേണ്ടി ജീവിത സുഖങ്ങള്‍വെടിഞ്ഞു ക്ലേശങ്ങള്‍ അനുഭവിക്കുന്ന അമ്മയാണെന്നും അറി ഞ്ഞപ്പോള്‍, അവരെ എങ്ങനെ പിന്തുണയ്ക്കുമെന്നു ചിന്തിച്ചു. കദനഭാരവു മേന്തി അനാശ്രയരായി യാത്രചെയ്യുന്നവര്‍ക്ക്, മാര്‍ഗ്ഗദീപമാകുന്നത് ഉചിതമെ ന്നു വിചാരിച്ചു. നീതിയില്‍നിന്നുകൊണ്ട് നിസ്വാര്‍ത്ഥതയോടെ നന്മചെയ്യുന്ന ത് ആവശ്യമെന്നും മാനസാക്ഷി ഉപദേശിച്ചു. അതുകൊണ്ട്, മര്‍ക്കോസ് നിര്‍വ്യാജമനസ്സോടെ, അമലയോട് ചോദിച്ചു:              
   “ഈ വീടിന്‍റെ താഴത്തെനിലയില്‍, വാടകതരാതെ താമസിക്കാന്‍ നിങ്ങള്‍ ക്കിഷ്ടമാണോ? എന്‍റെ സഹായത്തിനുവന്ന പലരും അവിടെ ഉറങ്ങിയിട്ടു ണ്ട്. നിന്‍റെ മക്കളുടെ ഭാവികാര്യങ്ങള്‍ക്കത്‌ സഹായമാകും.” മര്‍ക്കോസി ന്‍റെ ആ സ്നേഹവാഗ്ദാനം അതിശയത്തോടെ കേട്ടു. വലിയ ഉപകാരമെ ന്നു തോന്നി. എന്നിട്ടും, ദൈവഭക്തിയില്‍ ജീവിച്ച അമല പെട്ടെന്ന് ഉത്തരം പറഞ്ഞില്ല. വേണ്ടത്ര ആലോചിക്കാതെ ഇറങ്ങിത്തിരിക്കുന്നവര്‍ക്ക് ഇടറി വീഴേണ്ടിവരുമെന്ന് ഭര്‍ത്താവ് പഠിപ്പിച്ചത്‌ ഓര്‍മ്മിച്ചു. “എന്‍റെ മക്കളോട് ചോദിക്കട്ട്” എന്ന്മാത്രമേ അപ്പോള്‍ പറഞ്ഞുള്ളു.   
   മനുഷ്യരെക്കാള്‍ കൂടുതലായി ദൈവസ്നേഹത്തില്‍ ആശ്രയിക്കണമെന്നു വിശ്വാസിച്ച അവള്‍, അന്ന് ഏറെനേരം പ്രാര്‍ത്ഥിച്ചു. മൂത്തമകള്‍ ആനി യോടും ഇളയവള്‍ ആലീസ്നോടും, മര്‍ക്കോസിന്‍റെ താല്പര്യത്തെക്കുറിച്ചു വിവരിച്ചു. ഒരു അഭ്യുദയകാംക്ഷിയുടെ, കുറ്റമില്ലത്തതും നിസ്വാര്‍ത്ഥവുമാ യ സഹായം ഉപേക്ഷിക്കണമോ സ്വീകരിക്കണമൊയെന്നു തീരുമാനിക്കാന്‍ അവര്‍ കു‌ടിയാലോചിച്ചു. മക്കളുടെ ആഗ്രഹം അമ്മയും ആംഗീകരിച്ചു.       
   പിറ്റേ ആഴ്ചയില്‍ അമലയും മക്കളും മര്‍ക്കോസിന്‍റെ വീട്ടില്‍, താഴ ത്തെനിലയില്‍ താമസം ആരംഭിച്ചു! ഭര്‍ത്താവിന്‍റെ ഫോട്ടോ അമല അലങ്ക രിച്ചുവച്ചു. അതിലേക്കുനോക്കുമ്പോള്‍, വിവാഹിതയാണെന്ന ഓര്‍മ്മവരും. മര്‍ക്കോസിന്‍റെ നിര്‍ദ്ദേശപ്രകാരം ഏജന്‍സിയുമായുള്ള ബന്ധം ഉപേക്ഷിച്ച തോടെ, അവര്‍ക്ക് കൊടുത്തുകൊണ്ടിരുന്ന ശമ്പളവിഹിതവും ലാഭിച്ചു. ദി  വസവും വീട്ടുജോലി ചെയ്യുന്നതിന്‍റെ പ്രതിഫലവും വിട്ടുടമ കൊടുത്തു.   
   അമലയും മക്കളും താഴത്തെനിലയില്‍ താമസമാക്കിയതോടെ, മര്‍ക്കോ സിന്‍റെ രാത്രികളില്‍ ഒറ്റപ്പെടുന്നഅവസ്ഥ മാറി. അമല അത്താഴം വിളമ്പി കൊടുത്തു. എല്ലാവര്‍ക്കുംവേണ്ടി ഭക്ഷണം തയ്യാറാക്കി ഒന്നിച്ചിരുന്നു ഭക്ഷി  ക്കുന്നത് സന്തോഷകരമെന്നും മര്‍ക്കോസ് പറഞ്ഞു. അതിര്‍വരമ്പുകളില്ലാത്ത, സ്നേഹംകൊണ്ടുപുതുക്കുന്ന, ഐക്യം അനുഭവിക്കണമെന്ന സദുദ്ദേശത്തോ ടെയാണ് അങ്ങനെ പറഞ്ഞത്. എന്നാല്‍, തനിക്കും മക്കള്‍ക്കുംലഭിച്ച സൗജ ന്യസഹവാസം കരുതലോടെയായിരിക്കണമെന്ന ബോധം അമലക്കുണ്ടായി രുന്നു. അതുകൊണ്ടുതന്നെ, മറുപടിപറയാതെ, മന്ദഹസിച്ചതേയുള്ളൂ.. അതി ന്‍റെ പൊരുള്‍ മര്‍ക്കോസ് മനസ്സിലാക്കുകയും ചെയ്തു.         
   അമല ദുഖത്തിന്‍റെ അടയാളമാണെന്നും, സമാധാനവും സുരക്ഷിതത്വവും ഒത്തുചേരുന്നഒരിടത്ത് ജീവിക്കേണ്ടവളാണെന്നും, സാഹചര്യങ്ങളനുസരിച്ചു  സ്വാര്‍ത്ഥസൌഹൃദങ്ങളും തെറ്റുകുറ്റങ്ങളും അവളുടെ ഭാവിയിലും കടന്നു വരാമെന്നും അയാള്‍ക്കറിയാമായിരുന്നു. അതിനാല്‍, തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യരുതെന്നു തീരുമാനിച്ചു.   
   ആശ്രയിക്കാനും വിശ്വസിക്കാനും യോഗ്യതയുള്ളബന്ധുവും, കഷ്ടതയില്‍  നിന്നും സന്തുഷ്ടിയിലേക്ക് കൈപിടിച്ചുനയിക്കുന്ന ജ്യേഷ്ഠസഹോദരനുമാ യിട്ടായിരുന്നു മര്‍ക്കൊസിനെ അമല കണ്ടത്‌. അയാളുടെവീട്ടില്‍, മക്കളോ ടൊത്ത് അവള്‍ വസിക്കുന്നവിവരം നാത്തൂന്‍ ഷൈനി അറിഞ്ഞു. ക്ഷോഭി ച്ചു. “ഒരു പുരുഷനെ കെട്ടിപ്പിടിച്ചുകെടക്കണമെന്ന് അവള്‍ക്ക്‌ ദാഹമൊണ്ടെ ങ്കില്‍, രണ്ടാംകെട്ട് ആവാമല്ലോ. അങ്ങനെ നേരെചൊവ്വേ ചെയ്യാമല്ലോ. പു ണ്യവതിചമഞ്ഞു നാണോം മാനോം നോക്കാതെ, ഒരു കെളവന്‍റെ വെപ്പാട്ടി യായി ജീവിക്കുന്നത് ആരെയും പേടിക്കാത്തതുകൊണ്ടാണ്, പെമ്പിള്ളേര് പള്ളിക്കൂടത്തില്‍ പോയിക്കഴിഞ്ഞാപ്പിന്നെ, ആ വീട്ടില്‍ അരങ്ങേറുന്നത് എ  ന്തായിരിക്കുമെന്നത്‌ ഊഹിക്കാവുന്നതെയുള്ളു. ഇക്കണക്കിന്‌, വൈകാതെ അവള്‍ടെ മക്കളും വഷളാകുമെന്നുതന്നെ കരുതണം” അങ്ങനെ പലരും പ രിഹസിച്ചു അതെല്ലാംകേട്ടു ലജ്ജിച്ച ഷൈനി ചൊടിച്ചുകൊണ്ട് പറഞ്ഞു: “എനിക്ക് ഒരാങ്ങളയെ ഒണ്ടായിരുന്നൊള്ളു. ഇവള്‍ടെ കഴുത്തില്‍ ‘മിന്ന്’ കെട്ടിയതില്‍പ്പിന്നെ അവനു കൊണംപിടിച്ചില്ല. സമാധാനത്തോടെ ജീവിക്കാ നും സാധിച്ചില്ല. ചങ്ക്പൊട്ടിയാ ചത്തത്. ഇപ്പോഴെനിക്കും തല ഉയര്‍ത്തിനട ക്കാന്‍ വയ്യാണ്ടായി. കൊണംചെയ്തതിനു കിട്ടിയപ്രതിഫലം”        
   ഷൈനിയുടെ ആരോപണങ്ങളും പരാതികളും അമല കേട്ടറിഞ്ഞില്ല. കഷ്ടാനുഭവങ്ങളാല്‍ തളര്‍ന്നവരെ നല്ലവാക്കുകള്‍കൊണ്ട് താങ്ങിനിര്‍ത്തുന്ന, സൌമ്യഹൃദയന്‍റെ, കരുതലും കാവലും സുരക്ഷിതത്വം നല്‍കുന്നുവെന്ന വിചാരമേ ഉണ്ടായിരുന്നുള്ളു.    
   മര്‍ക്കോസ് പ്രാതല്‍ കഴിച്ചുകൊണ്ടിരുന്നനേരത്ത്, കാളിംഗ് ബല്ലിന്‍റെ ശബ്ദംകേട്ട്, അമല വാതില്‍ തുറന്നു. ഷൈനിയെ കണ്ട് അതിശയിച്ചെങ്കിലും, സ്വീകരണമുറിയിലേക്കു ക്ഷണിച്ചു. ഷൈനി വാതില്‍ക്കല്‍ത്തന്നെ നിന്നു. അ  ധികാരത്തോടെ പറഞ്ഞു: “നീ വീട്മാറിയവിവരം എന്നോട് പറഞ്ഞില്ല. നി ന്‍റെ ആവശ്യങ്ങള്‍ സാധിച്ചുതരാന്‍ ആണുങ്ങളുണ്ടായപ്പോള്‍ എന്നെ വേണ്ടെ  ന്നായി..ഞാന്‍ ചെയ്തുതന്ന കാര്യങ്ങളെല്ലാം നീ മറന്നു. നിനക്ക് ഞാനിന്ന് അന്യയുമായി. എന്നാലും എന്‍റെ ആങ്ങളയൊണ്ടാക്കിയ രണ്ട് പെമ്പിള്ളേ രുണ്ടല്ലോ. എന്‍റെ ചോരതന്നയാ അവരുടെതും. തെറ്റും കുറ്റവും മറച്ചു വയ്ക്കുന്ന ദുസ്വഭാവം അവര്‍ക്കും ഉണ്ടാവരുത്.. തള്ളമാരെകണ്ടാണ് പെ ണ്‍മക്കള്‍പഠിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു കാര്യംപറയാനാ ഞാനി പ്പോവന്നത്. ഇവിടുത്തെ പൊറുതി മതിയാക്കി, നീയും പിള്ളേരും എന്‍റെ വീട്ടില്‍വന്നു താമസിക്കണം. വെടിവെച്ചേച്ച് തോക്കുംപിടിച്ച്‌ തിരിച്ചുപോ കുന്നവരാ വേട്ടക്കാരെന്നോര്‍ത്ത് ജീവിച്ചോണം”      
   മറുപടിക്കുകാത്തുനില്‍ക്കാതെ ഷൈനി മടങ്ങിപ്പോയി. അമല ഭയന്നു. നാശത്തിന്‍റെനേരം വന്നുവെന്നുവിചാരിച്ചു.. എന്ത് ചെയ്യണമെന്നു നിച്ഛയി ക്കാന്‍ കഴിഞ്ഞില്ല. ഷൈനി പറഞ്ഞതെല്ലാം മര്‍ക്കോസും കേട്ടു. അമലക്ക് നല്‍കിയ സഹായം അവള്‍ക്ക് സങ്കടകാരണമായെന്നുതോന്നി. കഷ്ടാനുഭവങ്ങ ളുടെയും നഷ്ടസൌഹൃദയങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നതു തെറ്റി ദ്ധാരണയും പരദൂഷണവുമാണെന്ന്, പഠിച്ചിട്ടുണ്ട്. അസൂയമൂലം ചതിക്കു ന്നവരേയൂം  പരിഹാസം വിനോദമാക്കി സുഖിക്കുന്നവരെയും കണ്ടിട്ടുമു ണ്ട്. വാസ്തവം മനസ്സിലാക്കാതെ നിര്‍ദ്ദോഷികളെ കളങ്കമുള്ളവരും കുറ്റവാ ളികളുമാക്കി വിധിക്കുന്നത് ക്രൂരമാനസരാണെന്നും, തിന്മകളില്ലാത്ത ഒരിട വും മനുഷ്യസമൂഹത്തില്‍ ഇല്ലെന്നും അയാള്‍ മെല്ലെപ്പറഞ്ഞു. അമലയുടെ മുന്നില്‍വന്നത് പുതിയൊരു പ്രതിസന്ധിയാണെന്നും, അതിന് അവള്‍തന്നെ പരിഹാരംകാണട്ടെയെന്നും കരുതി ഒന്നുംപറഞ്ഞില്ല.           
   വിധവയായതോടെ തന്‍റെ ആഘോഷരാവുകള്‍ അവസാനിക്കുകയും ആലസ്യജീവിതം ആരംഭിക്കുകയും ചെയ്തുവെന്ന് അമലക്ക് അറിയാമായി രുന്നു. വെട്ടിത്തുറന്നുവെളിപ്പെടുത്തിയില്ലെങ്കിലും, അവിഹിതബന്ധം പുലര്‍ ത്തി സുഗമജീവിതം നയിക്കുന്നുവെന്ന ആരോപണം നാത്തുന്‍റെ വാക്കുകളി ലുണ്ടെന്നു വിചാരിച്ചു. വിങ്ങിക്കരഞ്ഞുകൊണ്ട്, താഴത്തെനിലയിലേക്ക് പടിയിറങ്ങിപ്പോയി.      
   എന്ത് ചെയ്യണമെന്ന ബോധം അമലക്കുണ്ടായില്ല. തന്‍റെ ജീവിതം മറ്റു ള്ളവര്‍ക്ക് മനോവേദനയും മാനഹാനിയുമായതെങ്ങനെയെന്ന് ആലോചിച്ചു. സമാധാനവും സുരക്ഷിതത്വവും കിട്ടുന്നഒരിടത്ത് എത്തിച്ചേരണമെന്നു കൊ തിച്ചുപോയി. അന്ന് അത്താഴം കഴിഞ്ഞ് മക്കളെ അരികിലിരുത്തി. ഷൈനി ആവശ്യപ്പെട്ടതെന്തെന്നു പറഞ്ഞു. അവള്‍ നല്‍കിയ സഹായങ്ങളെ  മറക്ക രുതെന്നും, ഒരിക്കലും വെറുപ്പും വിദ്വേഷവും കാട്ടരുതെന്നും ഉപദേശിച്ചു. സ്വസ്ഥജീവിതത്തിനു സുരക്ഷിതമായയൊരു ഭവനം വേണമെതന്നും വേദന വ്യക്തമാക്കി. 
   ഷൈനി ഡംഭുള്ളസ്ത്രീയും ശുണ്ഠിവരുത്തുന്ന വര്‍ത്തമാനക്കരിയുമാ ണെന്ന് ആലീസിനു പരാതി. കാരണമില്ലാതെ കുറ്റംപറയുന്നവരുടെ അടിമ യാകാന്‍ വരില്ലെന്ന് ആനി ഉറപ്പിച്ചുപറഞ്ഞു. അവരുടെ ആലോചനകള്‍ അര്‍ദ്ധരാത്രിവരെ നീണ്ടു. പൊരുതി ജയിക്കേണ്ടതാണ് ജീവിതമെന്നു പെണ്‍കുട്ടികള്‍ക്ക് അറിയാമായിരുന്നു  
   പിറ്റേന്ന് രാവിലെ, അമലയും മക്കളും മര്‍ക്കൊസിനെ കണ്ടു. എങ്ങോ ട്ടും പോകുന്നില്ലെന്നും, ഇറങ്ങിപ്പോകണമെന്നു പറയുന്നതുവരെ ഈ വീട്ടില്‍ ത്തന്നെ താമസിക്കുമെന്നും സന്തോഷത്തോടെ പറഞ്ഞു. മനുഷ്യരുടെ ഭിന്നസ്വ  ഭാവങ്ങളെക്കുറിച്ച് പലപ്പോഴും ചന്തിച്ചിട്ടുള്ള മര്‍ക്കോസ്, പൂര്‍ണ്ണമനസ്സോ ടെ അവര്‍ക്ക് ഉറപ്പ്നല്‍കി: “ഈ വീട് നിങ്ങളുടെ സ്വന്തമെന്നുകരുതി ജീവി ച്ചുകൊള്ളണം. എന്‍റെ ആയുസ്സും കുറയുന്നു. എനിക്കുമൊരു തുണയായി രിക്കണം. നന്മ ചെയ്യുന്നവര്‍ക്ക്‌ ദോഷംവരില്ല.”   
   അമലയും മക്കളും മര്‍ക്കൊസിന്‍റെ ആരോഗ്യത്തിനും സൌഖ്യത്തിനും വേണ്ടി ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. അവരുടെ ഇഷ്ടവാക്കുകള്‍ അയാളെ സന്തുഷ്ടനാക്കി. തീഷ്ണസ്നേഹം സംതൃപ്തനാക്കി. ജീവിതം പുതുക്കപ്പെട്ട തുപോലെ, സ്വസ്ഥനാളുകള്‍വന്നു. സമാധാനവും അന്തോഷവും അനുഭവ മായി. അസ്വസ്ഥതകള്‍ സൃഷ്ടിച്ച അന്യചിന്തകളും വരാതായി.  
   അമലയോടും മക്കളോടും തോന്നിയസ്നേഹം, എങ്ങനെ പ്രകടിപ്പിക്കണ മെന്ന ചിന്ത മര്‍ക്കോസിനുണ്ടായി. സമര്‍പ്പിതമെന്നുവിശേഷിപ്പിക്കാവുന്നൊ രു ചുമതല, സ്വമനസ്സാലെ എടുത്തിട്ടുണ്ടായിരുന്നു. ഹൃദയത്തിന്‍റെ ആഴങ്ങ ളില്‍നിന്നും പൊന്തിവന്ന അഭിലാഷം എങ്ങനെ സഫലമാക്കുമെന്ന വിചാര വുമായി അന്വേഷണവഴികളിലൂടെ സഞ്ചരിച്ചു. പ്രഗത്ഭരായ ഉപദേശകരെ കണ്ടു. ദിനന്തോറും തുന്നിക്കുറിച്ചുസുക്ഷിച്ച ഓര്‍മകളെ വീണ്ടുംവായിച്ചു. ചിന്തയാല്‍ചിന്തേരിട്ടു മിനുസപ്പെടുത്തിവച്ചു സര്‍ഗ്ഗസുഗന്ധങ്ങളുമായി വന്ന അപൂര്‍വ്വകാലങ്ങള്‍ സമയവഴിയില്‍ കൊഴിഞ്ഞുകൊണ്ടിരുന്നു.       
   പെണ്‍കുട്ടികള്‍ വിദ്യാലയത്തില്‍പോയ നേരത്ത്, അമലയെ വിളിച്ചു മുന്നില്‍ നിറുത്തി. അടച്ചുമുദ്രവച്ച മഞ്ഞക്കടലാസ്സ്കൂട് കാണിച്ചുകൊണ്ട്, മര്‍ക്കോസ് നിര്‍ദ്ദേശിച്ചു: “ഇതില്‍ നിങ്ങള്‍ക്കുവേണ്ടി ഞാന്‍ തയ്യാറാക്കിയ എന്‍റെ ‘അവസാന വില്‍പ്പത്രമുണ്ട്.’ എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍, ഇതില്‍ പറഞ്ഞിരിക്കുന്നതുപോലെ നീ ചെയ്യണം. ഇക്കാര്യം മറ്റാരേയും അറിയിക്കരുത്.” ആത്മാവിന്‍റെ അന്തര്‍ധാരകളില്‍ വന്നുകൊണ്ടിരുന്ന അശ്രു സ്മരണകളെ പകര്‍ത്തിവച്ച, ഒരു ബുക്ക് കാണിച്ചുകൊണ്ട്പറഞ്ഞു: “ഇത് എന്‍റെ ആത്മകഥ.’ ഏറെ ആലോചിച്ചശേഷം മാറ്റിവച്ചതാണ്. എന്‍റെ കാല ശേഷം, നീ ഇത് പ്രസിദ്ധീകരിക്കണം.” പൊട്ടിക്ക്രഞ്ഞുകൊണ്ട്, നിറഞ്ഞനന്ദി യോടെ, മര്‍ക്കോസിന്‍റെ കണ്ണില്‍നോക്കി അമല വിതുമ്മി!               


    ___________________

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക