Image

സ്വര്‍ഗ്ഗം നാണിക്കുന്നു (രാജു മൈലപ്രാ)

Published on 07 January, 2024
സ്വര്‍ഗ്ഗം നാണിക്കുന്നു (രാജു മൈലപ്രാ)

കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഇന്നത്തെ പോക്ക് കാണുമ്പോള്‍ 'സ്വര്‍ഗ്ഗം നാണിക്കുന്നു' എന്നു മാത്രമേ പറയുവാന്‍ പറ്റുകയുള്ളൂ. തെരുവു ഗുണ്ടകള്‍ നടത്തുന്നതിനേക്കാള്‍ തരംതാണ രീതിയിലാണ് പല ദേവാലയങ്ങളിലും സംഘര്‍ഷങ്ങള്‍ അരങ്ങേറുന്നത്. പുരോഹിതന്മാര്‍ പരസ്പരം പരസ്യമായി അസഭ്യവാക്കുകള്‍ ചൊരിയുന്നു. സാമ്പത്തിക ക്രമക്കേടുകള്‍ കോടതി വ്യവഹാരങ്ങളുടെ നൂലാമാലകളില്‍ കെട്ടുപിണഞ്ഞു കിടക്കുന്നു. 

'എന്റെ ആലയം പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതിയിരിക്കുന്നു. നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീര്‍ത്തിരിക്കുന്നു' എന്ന് യുഗങ്ങള്‍ക്ക് മുമ്പേ യേശുക്രിസ്തു യെരുശലേം ദൈവാലയത്തില്‍ പറഞ്ഞത് ഇന്ന് എത്ര അന്വര്‍ത്ഥമായിരിക്കുന്നു. 

സ്വാര്‍ത്ഥ ലാഭത്തിനും, അധികാര ദുര്‍വിനിയോഗത്തിനും, കുറ്റകൃത്യങ്ങളില്‍ നിന്ന് രക്ഷപെടുവാനും വേണ്ടി പല പുരോഹിതന്മാരും രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്ന് അവര്‍ക്കുവേണ്ടി പരസ്യമായി വിടുപണി ചെയ്യുന്നു. 

സാമൂഹ്യ മാധ്യമങ്ങള്‍ വളരെ ശക്തമായിരിക്കുന്ന ഇക്കാലത്ത്, പുരോഹിതന്മാരുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന അവിഹിത ബന്ധങ്ങള്‍ തെളിവുകളോടെ പുറത്തുവരുന്നു. 

ആടുകളെ നേരായ വഴിയില്‍ കൂടി നയിക്കേണ്ട ഇടയന്മാര്‍ തന്നെ വഴിതെറ്റി പോകുമ്പോള്‍, ആടുകള്‍ ചിതറിപ്പോകുന്നതില്‍ വല്ല അത്ഭുതവുമുണ്ടോ?

ഭര്‍ത്താക്കന്മാര്‍ വിദേശത്തുള്ള വനിതകളും, വിധവകളും നടത്തുന്ന 'രഹസ്യ കുമ്പസാരം' ഉപയോഗിച്ച് ചില പുരോഹിതന്മാര്‍ അവരെ 'ബ്ലാക്ക്‌മെയില്‍' ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയാണ്. ഈ 'രഹസ്യ കുമ്പസാരം' നിര്‍ബന്ധമാക്കണോ എന്നുള്ള നിയമം ഒന്നു പുന:പരിശോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എല്ലാം വെട്ടിത്തുറന്ന് പറഞ്ഞ് യുവ പുരോഹിതന്മാരെ പ്രലോഭിപ്പിക്കേണ്ട കാര്യമുണ്ടോ എന്ന് സ്ത്രീകളും സ്വയം ചിന്തിക്കണം. 

ഒരു സഭയിലെ അംഗമായി തുടരുമ്പോള്‍, തീര്‍ച്ചയായും അതിന്റെ നിയമങ്ങള്‍ അനുസരിച്ച്, ആ ചട്ടക്കൂട്ടില്‍ നിന്നു പ്രവര്‍ത്തിക്കണമെന്ന് തന്നെയാണ് എന്റേയും അഭിപ്രായം. അതിന് തയാറല്ലെങ്കില്‍ അതു വിട്ടുപോകുന്നതില്‍ നിന്നും ആരും നമ്മളെ തടയുകയില്ല. 

സഭയ്ക്കും, സമൂഹത്തിനും, ദൈവ വേലയ്ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ചിട്ടുള്ള ബഹുഭൂരിപക്ഷം പുരോഹിതന്മാരെക്കൂടിയാണ് ഇതുപോലെയുള്ള കള്ളനാണയങ്ങള്‍ കരിതേച്ച് കാണിക്കുന്നത്. 'ആകയാല്‍ നിന്റെ വഴിപാട് യാഗപീഠത്തിങ്കല്‍ കൊണ്ടുവരുമ്പോള്‍, സഹോദരന് നിന്റെ നേരേ വല്ലതും ഉണ്ടെന്ന് അവിടെ വച്ച് ഓര്‍മ്മ വന്നാല്‍, നിന്റെ വഴിപാട് അവിടെ യാഗപീഠത്തിന്റെ മുമ്പില്‍ വച്ചേച്ച് ഒന്നാമത് ചെന്ന് നിന്റെ സഹോദരനോട് നിരന്നു കൊള്‍ക. പിന്നെ വന്ന് നിന്റെ വഴിപാട് കഴിക്ക'. 

കണ്ണുള്ളവര്‍ കാണട്ടെ!
ചെവിയുള്ളവര്‍ കേള്‍ക്കട്ടെ!

Join WhatsApp News
Counselor 2024-01-07 14:05:35
The scandals of sexual misbehavior among catholic priests is a known fact and some of them were punished by the Church and by the court system and serving jail terms. It is alleged that some Kerala non-catholic priests and one bishop made inappropriate advances to some girls and ladies here in the U.S. The church authorities hushed it up and send them back to India, to avoid legal proceedings. It is understood that the families never pressed any charges against these individuals, for the fear that it will ruin the future of the parties involved. These individual priests and bishop never faced any disciplinary actions from the church authorities and they still serve in Kerala in their original capacities. Church heads are afraid to take actions against these individuals for the fear that they might bring some accusations about the authorities themselves. Confession to a non-trustworthy priest should not be encouraged. The individuals should make their own judgements.
Chacko M. Mathew 2024-01-07 09:59:18
മ്ലേച്ഛമായ പ്രവർത്തികളിൽ ഏർപ്പെടുന്ന വൈദികരെ ഉടനടി അവരുടെ സേവനങ്ങൾ മതിയാക്കി പിരിച്ചു വിടണം. കേവലം ഒരു ക്ഷമാപണം കൊണ്ടു മായിച്ചു കളയാവുന്നതല്ല ഇവരുടെ പ്രവർത്തി. സഭയും രാഷ്ട്രിയവും ഒരുമിച്ചു കൊണ്ടുപോകാൻ സാധ്യമല്ല. ഇത് തീർച്ചയായും അവരുടെ ഇടവകകളിലും സഭയിലും വലിയ ഭിന്നിപ്പ് ഉണ്ടാക്കും. ശക്തമായ നടപടി ഉടൻ എടുത്തില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇതിലും വലിയ അഴിഞ്ഞാട്ടങ്ങൾ ഉണ്ടാകും. വ്യക്തമായ തെളിവുകളോടു കൂടി അനാശാസ്യ പ്രവർത്തികൾ നേരത്തെ നടത്തിയ വൈദികർ ഒരു ശിക്ഷണ നടപടികൾ പോലും നേരിടാതെ ഇന്നും സഭയിൽ സേവനം അനുഷ്ഠിക്കുന്നത് കൊണ്ടാവണം കൂടുതൽ പേര് ഒരു ഉളുപ്പും ഇല്ലാതെ തെറ്റായ പ്രവണതകൾ തുടരുന്നത്. ഇവർക്കെല്ലാം എതിരെ, ഇവരെ ഉടൻ പിരിച്ചു വിടുന്നതുൾപ്പെടുമയുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, ഈ വക ഇടപാടുകളിൽ മെത്രാൻമാർക്കും പങ്കുണ്ടെന്നു സഭാ മക്കൾക്ക് വിശ്വസിക്കേണ്ടി വരും.
Mathew V. Zacharia.new yorker 2024-01-07 10:28:24
Raju Myelapra: you hit the target. It is pathetic to our christian community. Jesus said we need to obey the commandment NOT what they PREACH. Not to follow their examples. THERE IS AN ADAGE WHEN THE RUBBER MEETS THE ROAD. HOW TRUE IT IS IN MY PERSONAL EXPERIENCE. OH! I DO PRAY EVERY DAY TO HAVE THE HOLY SPIRIT REVEAL WHO IS WHO?. HE NEVER FAILED ME. KEEP WRITING . MATHEW V. ZACHARIA, NEW YORKER.
Orthodox Supporter 2024-01-07 11:37:11
രഹസ്യ കുമ്പസാരങ്ങൾ മുതലെടുത്തു, ലൈംഗീക പ്രവർത്തികളിൽ ഏർപ്പെടുന്ന പുരോഹിതൻമ്മാരുടെ എണ്ണം എല്ലാ സഭയിലും വർദ്ധിച്ചു വരുന്നു. ഇത്തരം കുമ്പസാരങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകളും ഒരളവു വരെ കുറ്റക്കാരാണ്. മൈലപ്ര സൂചിപ്പിച്ചതു പോലെ നിർബന്ധിത കുമ്പസാരം പൊതുയോഗത്തിലും മറ്റും പങ്കെടുക്കന്നതിനുള്ള ഒരു മാനദണ്ഡം ആവശ്യമുണ്ടോ? കാലത്തിനസരിച്ചു നിയമങ്ങൾ ഭേദഗതി വരുത്തുന്നതിൽ എന്താണ് തെറ്റ്? വിവാഹത്തിനും, മറ്റു ശുശ്രുഷകൾക്കും, കണക്കിൽപ്പെടാതെ ബിഷോപ്പൻമ്മാര് നിർബന്ധ ഭീമമായ ചാർജ് ഈടാക്കുന്ന പ്രവണതയും നിർത്തണം.
പണ്ട് കണ്ടു രസിച്ചാടിയ നിറങ്ങൾക്കെല്ലാം നരകൾ ബാധിക്കുന്നു 2024-01-08 01:19:38
ഇക്കിളി ചിരി . ലേഖനങ്ങളിലും ആശ്വാസം കണ്ടവർ, ആല്മീയത്തിലേക്കു കാൽവയ്ക്കുന്നു .
Jayan varghese 2024-01-08 03:28:01
ആചാരങ്ങളുടെ അസ്ഥിവാരങ്ങളിൽ ഉറപ്പിക്കപ്പെട്ട തൂണുകളിലാണ് മത സൗധങ്ങൾ ഇപ്പോഴും നില നിൽക്കുന്നത്. പഴകി ദ്രവിച്ച് വീഴാൻ പോകുന്ന ഈ തൂണുകളെ ഇനിയും താങ്ങി നിർത്താൻ സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുകാർ ശ്രമിക്കുന്നത് ഖേദകരമാണ്. മേലനങ്ങാതെ അപ്പം ഭക്ഷിക്കുന്നതിനുള്ള പുരോഹിത വർഗ്ഗത്തിന്റെ മണ്ണാൻ കളി മാത്രമാണ് ഈ ആചാരങ്ങൾ എന്നതിനാൽ അതിനെ പരസ്യമായി തള്ളിപ്പറഞ്ഞു കൊണ്ടും തള്ളിക്കളഞ്ഞു കൊണ്ടും സാമൂഹ്യ പരിഷ്ക്കർത്താക്കൾ രംഗത്ത് വരണം. ആഗോള തലത്തിൽ അടുത്തതായി നടക്കേണ്ടുന്ന സാമൂഹ്യ വിപ്ലവം മതങ്ങളുടെ വീഴ്ചയാണ്. മനുഷ്യനും മനുഷ്യനും പരസ്പരം കരുതുന്ന സോഷ്യൽ ക്ലബ്ബായി മത സംവിധാനങ്ങൾ മാറ്റപ്പെടുന്ന ഒരു കാലഘട്ടം നമ്മെ സമീപിക്കുകയാണ്. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക