സുഹാസിനി: അങ്ങനെ ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനവും കഴിഞ്ഞു.
ശശി: നിനക്കറിയോ, എല്ലാ അവതാരങ്ങളേയും പൂജിക്കാൻ തുടങ്ങിയത് അവരൊക്കെ സ്വർഗാരോഹണം ചെയ്തതിന് ശേഷമാണ്
സുഹാസിനി: അതുകൊണ്ട് ?
ശശി: എന്റെ മരണശേഷം എന്നെയും ആരാധിക്കില്ല എന്ന് എന്താണുറപ്പ് ?
സുഹാസിനി: ആരാധിച്ചില്ലെങ്കിലും നിങ്ങടെ ഫോട്ടോ വീടുകളിലെ ചുമരിൽ വയ്ക്കാൻ സാധ്യതയുണ്ട്
ശശി: അതെന്തിനാ, പൂജിക്കാനല്ലേ .
സുഹാസിനി: നിങ്ങൾ കണ്ടിട്ടില്ലേ, വികൃതിക്കുട്ടികളെ പേടിപ്പിക്കാൻ അമ്പാച്ചി വരും, രാക്ഷസൻ വരും എന്നൊക്കെ അമ്മമാർ പറയുന്നത്.
ശശി: അതിന് ?
സുഹാസിനി: വാശിപിടിക്കുന്ന കുട്ടികളോട് നിങ്ങടെ ഫോട്ടോ കാട്ടി ദേ, ഇയാൾ വന്ന് കവിത പാടും എന്ന് പറഞ്ഞ് പേടിപ്പിക്കാൻ ... അല്ല പിന്നെ !!!