Image

നടൻ ശരത് കുമാറിന്റെ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു

Published on 06 March, 2024
നടൻ ശരത് കുമാറിന്റെ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു

ചെന്നൈ: നടൻ ശരത് കുമാറിന്റെ പാർട്ടി ബിജെപിയില്‍ ചേർന്നു. അഖിലേന്ത്യ സമത്വ മക്കള്‍ എന്ന പാർട്ടിയാണ് ബി ജെ പിയുമായി കൈകോർത്തിരിക്കുന്നത്.

ശരത്കുമാറുമായി കേന്ദ്രമന്ത്രി എല്‍. മുരുകൻ, മുൻ എംഎല്‍എ എച്ച്‌ രാജ, തമിഴ്നാട് ഇൻചാർജ് അരവിന്ദ് മേനോൻ എന്നിവർ നടത്തിയ രണ്ടാം ഘട്ട കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് ശരത് കുമാറിന്റെ പാർട്ടി ബജെപിയില്‍ ചേർന്നത്. നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കുന്നതിന് വേണ്ടി ബിജെപിയുമായി സഹകരിക്കുവാൻ തീരുമാനിച്ചുവെന്ന് ശരത്കുമാർ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം ശരത് കുമാറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന ഫേസ്ബുക്ക് പോസ്റ്റുമായി തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. സമത്വ മക്കള്‍ കക്ഷി സ്ഥാപക പ്രസിഡൻ്റ് ശരത്കുമാർ എൻഡിഎയില്‍ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നു. തമിഴ്‌നാട് ബിജെപിക്ക് വേണ്ടി അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. ശരത് കുമാറിന്റെ ബിജെപി പ്രവേശനം വരുന്ന തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രവർത്തനങ്ങള്‍ക്ക് ചാലകശക്തിയാകുമെന്നാണ് അണ്ണാമലൈ കുറിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക