Image

ബറോസ് റിലീസ് തീയതി പുറത്ത്

Published on 06 March, 2024
ബറോസ് റിലീസ് തീയതി പുറത്ത്

മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. വർഷങ്ങള്‍ നീണ്ട അഭിനയജീവിതത്തില്‍ നേടിയെടുത്ത പാഠങ്ങളുമായി മോഹൻലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

വലിയ ക്യാൻവാസില്‍ ഒരുങ്ങുന്ന സിനിമയുടെ റിലീസ് ഈ വർഷം മാർച്ച്‌ 28 നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ റിലീസ് നീളുമെന്ന തരത്തില്‍ റിപ്പോർട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ സിനിമ മെയ് മാസം റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച്‌ മെയ് 16നായിരിക്കും ചിത്രം റിലീസ് ചെയ്യുക. മെയ് 21 നാണ് മോഹൻലാലിന്റെ പിറന്നാള്‍.
കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. പിന്നീട് ചിത്രത്തിന്റെ റിലീസ് ഈ വർഷം മാർച്ച്‌ 28 ലേക്ക് മാറ്റുകയായിരുന്നു.

അതേദിവസം തന്നെയാണ് പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതവും റിലീസ് ചെയ്യുന്നത്. ഈ ചിത്രവുമായി ക്ലാഷ് റിലീസ് വേണ്ടെന്ന തീരുമാനത്തെ തുടർന്നാണ് ബറോസ് റിലീസ് നീട്ടിയതെന്ന് റിപ്പോർട്ടുകളുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക