Image

ദേഹാസ്വാസ്ഥ്യം: നടൻ അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 07 March, 2024
ദേഹാസ്വാസ്ഥ്യം: നടൻ അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: നടൻ അജിത്ത് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ അശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം.

ഏറ്റവും പുതിയ ചിത്രമായ വിടാമുയർച്ചിയുടെ ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

വാർത്ത ശരിയാണെന്നും അജിത് ആശുപത്രിയില്‍ ചികിത്സയിലാണെന്നും നടനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളൊന്നും അദ്ദേഹത്തിനില്ലെന്നും അടുത്തവൃത്തങ്ങള്‍ അറിയിക്കുന്നു. എന്നാല്‍ പതിവ് ആരോഗ്യ പരിശോധനക്കായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുമാണ് മറ്റ് ചില സൂചനകള്‍.

അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണിത്. ‘കലഗ തലൈവൻ’ എന്ന ചിത്രത്തിന് ശേഷം മഗിഴ് തിരുമേനിയാണ് ‘വിടാമുയർച്ചി’ സംവിധാനം ചെയ്യുന്നത്. തിയേറ്റർ റിലീസിന് മുമ്ബ് തന്നെ സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരുന്നു. 100 കോടി രൂപയ്‌ക്കാണ് സിനിമയുടെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ പതിപ്പുകള്‍ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക