Image

മണിരത്നം ചിത്രം 'തഗ് ലൈഫി'ല്‍ നിന്നും ദുല്‍ഖര്‍ സല്‍മാൻ പിന്മാറി

Published on 07 March, 2024
മണിരത്നം ചിത്രം 'തഗ് ലൈഫി'ല്‍ നിന്നും ദുല്‍ഖര്‍ സല്‍മാൻ പിന്മാറി

മല്‍ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന 'തഗ് ലൈഫി'ല്‍ നിന്നും ദുല്‍ഖര്‍ സല്‍മാന്‍ പിന്മാറി.

മറ്റു സിനിമകളുടെ തിരക്കുകള്‍ മൂലമാണ് ദുല്‍ഖർ ചിത്രത്തില്‍ നിന്ന് പിന്മാറിയത്. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന 'ലക്കി ഭാസ്കറി'ലാണ് ദുല്‍ഖർ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിനുശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തിന്റെ ഭാഗമാകും.

അതേസമയം നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖർ അഭിനയിക്കും എന്നത് തെറ്റായ റിപ്പോര്‍ട്ടുകളായിരുന്നുവെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക