Image

മഞ്ഞുമ്മൽ ബോയ്സ് നോർത്ത് അമേരിക്കയിലും റെക്കോർഡ് ഭേദിക്കുന്നു 

ശ്രീകുമാർ പുരുഷോത്തമൻ, ഹാരിസ്ബർഗ്ഗ്‌, പെൻസിൽവാനിയ. Published on 08 March, 2024
മഞ്ഞുമ്മൽ ബോയ്സ് നോർത്ത് അമേരിക്കയിലും റെക്കോർഡ് ഭേദിക്കുന്നു 

മഞ്ഞുമ്മൽ ബോയ്സ് വിജയകമായി മൂന്നാം വാരത്തിലേക്കു കടക്കുകയാണ്. ഇന്ത്യയിലെ പോലെ തന്നെ റിലീസ് ചെയ്ത എല്ലാ നോർത്ത് അമേരിക്കൻ തിയേറ്ററുകളിലും സകല  റെക്കോർഡുകളും ഭേദിച്ചുകൊണ്ട് ബോയ്സ് ചരിത്രത്തിലേക്ക് നടന്നു കയറുന്നു. 

കമലഹാസന്റെ ഗുണ എന്ന സിനിമയിലൂടെ പ്രശസ്തമായ ഗുണ കേവ്‌സിൽ എത്തപ്പെടുന്ന ഒരു കൂട്ടം ചെറുപ്പക്കാർ കടന്നുപോകുന്ന വ്യത്യസ്‍തമായ വെല്ലുവിളികളിലൂടെയാണ് ഈ സിനിമ പുരോഗമിക്കുന്നത്. ഉലകനായകനും സിനിമ ലോകത്തെ മറ്റു പല പ്രമുഖരും ഈ സിനിമയെ പ്രശംസകൊണ്ട് മൂടുമ്പോൾ മഞ്ഞുമ്മൽ ബോയ്സ് സമാനതകൾ ഇല്ലാത്ത കലാസൃസ്ടിയായി മാറുന്നു.  

ഏതൊരു ആസ്വാദകനേയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തികൊണ്ടാണ് ഓരോ നിമിഷവും പുരോഗമിക്കുന്നത്.  മാനുഷികമൂല്യങ്ങൾക്ക് വില കുറഞ്ഞുവരുന്ന ഇന്നത്തെ കാലഘട്ടത്തിൽ സ്വന്തം ജീവനേക്കാളേറെ സൗഹൃദത്തെ നെഞ്ചോട് ചേർക്കുന്ന ബോയ്സ് അപൂർവങ്ങളിൽ അപൂർവമായ ഒരു സൃഷ്ടിയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയതും ഒരുപാട്‌ ഗൂണപാഠങ്ങൾ നിറഞ്ഞതുമാണു ഈ മെഗാ ഹിറ്റ്‌ സിനിമ എന്നതിൽ സംശയം ഇല്ല. നൂറു കോടിയും കടന്നു മലയാളം സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കളക്ഷൻ നേടുന്ന മൂവി എന്ന റെക്കോർഡിലേക്കാണു മഞ്ഞുമ്മൽ ബോയ്സ്‌ കുതിച്ചു കയറിക്കൊണ്ടിരിക്കുന്നതു. 

കാണാത്തവർ കേട്ടറിഞ്ഞും കണ്ടവർ വീണ്ടും വീണ്ടും കാണാനും തീയേറ്ററിലേക്ക് ഒഴുകിയെത്തുന്നു. ഈ സിനിമയുടെ മറ്റൊരു പ്രത്യേകത ഇത് ഭാഷയ്ക്ക് അതീതമാണ് എന്നുള്ളതാണ്. കാരണം മലയാളികളോടൊപ്പം തമിഴ്-തെലുങ്ക്-കന്നഡ സിനിമ പ്രേക്ഷകരാണ് തീയേറ്ററിലേക്ക് ഇരച്ചെത്തുന്നത്.  കണ്ടവർ കണ്ടവർ എല്ലാം ഇതു തീർച്ചയായും തീയറ്ററിൽ തന്നെ കാണേണ്ട സിനിമ ആണെന്നു എടുത്തു പറയുന്നു. ചില സിനിമകൾ ചരിത്രം രചിക്കുന്നു... പക്ഷേ മഞ്ഞുമ്മൽ ബോയ്സ് എത്തിയപ്പോൾ ചരിത്രം വഴിമാറുന്നു.

അമേരിക്കയിലെ ഒരു സ്റ്റാർട്ടപ്പ്‌ ഫിലിം വിതരണ കമ്പനി ആയ അദാ കേരളം മൂവീസ്‌ യു.എസ്‌.എ യും അച്ചായൻസ് ഫിലിം ഹൗസ്‌ കാനഡയും  സംയുക്തമായാണ് ഈ സിനിമ നോർത്ത് അമേരിക്കയിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. നല്ല സിനിമയെ സ്നേഹിക്കുന്ന ആസ്വാദകർക്ക് ഓർമയിൽ സൂക്ഷിക്കാൻ മറക്കാനാകാത്ത ധാരാളം നിമിഷങ്ങൾ ഈ സിനിമ സമ്മാനിക്കും എന്ന് ഉറപ്പാണ്.

To check available locations and book tickets:  www.adakeralam.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക