Image

ഉറക്കത്തിന് സുഖം (തോമസ് കളത്തൂർ)

Published on 08 March, 2024
ഉറക്കത്തിന് സുഖം (തോമസ് കളത്തൂർ)

നിദ്രയെ പുണരാൻ  കാത്തു കിടന്നു ഞാൻ,  "എനിക്കിന്നുറക്കത്തിൻ സുഖം  അറിയണം "
നിദ്രയുടെ  വരവും തലോടലും, എന്നെ മറ്റൊരു ലോകത്തേക്ക് ഉയർത്തുമോ?
സാവധാനം  ഇളം കാറ്റിലൂടെ ഒഴുകി ഒഴുകി കിടക്കയിൽ എത്തുമോ ?
ചിന്തിച്ചും, കൺ‌തുറന്നു  മനതാരിൽ കിനാവ് കണ് ടും, ഞാൻ കിടന്നു 
                  
ഉറക്കത്തിൽ കിട്ടും സുഖം എന്താണ്? മനസ്സിനോ, ചിന്തക്കോ, മെയ്യിനോ ?                  
വിഘ്‌നമില്ലാ ശാന്തതയൊ, ആഗ്രഹ പ്രതികാരചിന്ത യില്ലാ നിമിഷങ്ങളോ?
കുറ്റമില്ലാതെ പോയ ഭൂതകാലചിന്തയോ , സൽ പ്രതീക്ഷകൾ നൽകും ഭാവിയൊ?                
എന്തായാലും  അതെനിക്ക് അനുഭവിച്ചു അറിയണം.
       
മാലാഖമാരോ മീനാക്ഷിമാരോ മദ്യ ചഷകവുമായി വന്നില്ല,
പാട്ടും കുളിർകാറ്റും തലോടലും ഒന്നും ഉണ്ടായില്ലാ .... 
പിറ്റേന്ന്  സുഖമായി ഉണർന്നു, അത്ഭുതത്തോടെ ചിന്തിച്ചു,
"ഉറക്കത്തിന്റെ സുഖം, മറ്റെല്ലാം പോലെ,  ഉണർച്ചയിലേ അറിയൂ".

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക