Image

കാണാതെ പോയ  മൈലാഞ്ചിച്ചുവപ്പ്..(കവിത: നൈന മണ്ണഞ്ചേരി)

Published on 08 March, 2024
കാണാതെ പോയ  മൈലാഞ്ചിച്ചുവപ്പ്..(കവിത: നൈന മണ്ണഞ്ചേരി)

പിച്ചകപ്പൂക്കൾ നിറഞ്ഞ കിനാവുകളിൽ

ദുരിതമാറാപ്പുകൾ തിണർത്ത കൈകളിൽ

കാണാതെ പോയൊരു

മൈലഞ്ചിച്ചുവപ്പ്..

 സ്ത്രീധനത്തിന്റെ തീരാത്ത കണക്കുകളിൽ

സ്വർണ്ണത്തിന്റെ കുറഞ്ഞു പോയ തൂക്കങ്ങളിൽ
കേൾക്കാതെ പോയ

ഹൃദയത്തുടിപ്പ്..

അഴിയാത്ത കുരുക്കിലെ  അവസാനശ്വാസത്തിൽ

തിരിച്ചറിയപ്പെട്ടിരുന്നെങ്കിൽ എന്ന്  കൊതിച്ച
 അറിയാതെ പോയ 
പാവം പെൺമനസ്സ്.

[മാർച്ച് 8.. അന്താരാഷ്ട്ര വനിതാ ദിനത്തിൽ എല്ലാ സഹോദരിമാർക്കും..]

Join WhatsApp News
Sudhir Panikkaveetil 2024-03-08 16:22:16
വനിതാ ദിനത്തിൽ നല്ല സന്ദേശം നൽകുന്നു ശ്രീ നൈന മണ്ണഞ്ചേരി. സ്ത്രീധനത്തിന്റെ തീരാത്ത കണക്കുകൾ കുരുക്കിടുന്ന ജീവന്റെ ചുവപ്പ്. ഭാവനാത്മകം. സ്നേഹാശംസകൾ പ്രിയ കവി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക